കാളയുടെ ആത്മഹത്യക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ ?

കാളയുടെ ആത്മഹത്യ വീഡിയോ വൈറലാകുന്നു, ഇതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ !

ഐശ്വര്യ| Last Modified ശനി, 10 ജൂണ്‍ 2017 (10:33 IST)
ചെയുന്നത് മനുഷ്യര്‍ മാത്രമല്ല, ഇതാ ആത്മഹത്യ ചെയ്ത ഒരു കാളയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂന്ന് നിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിമരിച്ച കാളയുടെ വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

നെറ്റിസണ്‍സ് ഇതിന് 'ബുള്‍ സൂയിസൈഡ് വീഡിയോ' എന്ന് പേരും ഇട്ടുകഴിഞ്ഞു. 2015 ലാണ് വീഡിയോ ഷൂട്ട് ചെയ്തത്. ഈ വീഡിയോ കണ്ടവരുടെ അഭിപ്രായത്തില്‍ പശുവിന് കാളയെക്കാള്‍ കൂടുതല്‍ പരിഗണന കിട്ടുന്നതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ്. കാള അറിഞ്ഞു കൊണ്ടു തന്നെ ചാടിമരിച്ചതാണെന്നാണ് ഇവര്‍ പറയുന്നത്.

പശുവിന് കൂടുതല്‍ പരിഗണന നല്‍കുന്ന മോദി സര്‍ക്കാരിന്റെ നടപടിയില്‍ മനം നൊന്തുള്ള ആത്മഹത്യയാണെന്നാണ് പലരുടെയും വാദം. ഇരുണ്ട നിറത്തിലുള്ള കാളയെയാണ് വീഡിയോയില്‍ കാണുന്നത്. മൂന്നാം നിലയുടെ മുകളിലെ ടെറസില്‍ നിന്ന് താഴേക്ക് ചാടാനായി നീങ്ങുന്ന കാളയെ മറ്റു വഴിക്ക് തിരിച്ചുവിടാന്‍ കെട്ടിടത്തിന്റെ മുകളിലുള്ളവര്‍ ശ്രമിക്കുന്നതും കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :