AISWARYA|
Last Modified ശനി, 10 ജൂണ്‍ 2017 (17:15 IST)
അനുഷ്ക്ക ഷെട്ടിയും പ്രാഭാസും തമ്മിലുള്ള പ്രണയ ഗോസിപ്പുകള്‍ പലതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഗോസിപ്പുകള്‍ ഇറക്കി അനുഷ്ക്ക ഷെട്ടിയെയും പ്രഭാസിനെയും വിവാഹം കഴിപ്പിക്കും എന്ന ഉറച്ച തീരുമാനത്തിലാണ് ചില പാപ്പരാസികള്‍. എന്നാല്‍ തനിക്കെതിരെയുള്ള ഈ
ഗോസിപ്പിനെതിരെ ശക്തമായ മറുപടിയുമായി താരം രംഗത്തെത്തിയിട്ടുണ്ട്.
ഈ പോക്ക് പോയാല്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അനുഷ്ക്ക് ഷെട്ടി പറഞ്ഞു. മിര്‍ച്ചി, ബില്ല എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ തന്നെ ഈ താരങ്ങളെ പറ്റി പ്രണയ ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ഇവരുവരും സൌഹൃദമാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. എന്നാല്‍ ബാഹുബലി സിനിമയുടെ ദ കണ്‍ക്ലൂഷന്‍ റിലീസ് ചെയതതിന് ശേഷം ഇത് ശക്തമായി. ഇതിനെതിരെയാണ് അനുഷ്ക്ക ഇങ്ങനെ പോയാല്‍ താന്‍ മാധ്യമ പ്രവര്‍ത്തകരുടെ മുഖത്തടിക്കാനും മടിക്കില്ലെന്ന് വ്യക്ത്മാക്കിയത്.