പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്റെ ഏറ്റവും പുതിയ നോവലായ ഡല്‍ഹി ഗാഥകള്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടക്കുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ എം എ ബേബി എം എല്‍ എയാണ് പുസ്തകം പ്രകാശനം ചെയ്തത്.
വ്യത്യസ്തമായ രീതിയിലാണ് ഡല്‍ഹി ഗാഥയുടെ പുസ്തകരൂപകല്‍പ്പന. 3500 വ്യത്യസ്ത പുറംചട്ടകളുമായാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വ്യത്യസ്ത ദിവസങ്ങളിലെ മനോരമ പത്രത്തിന്റെ ഒന്നാം പേജുകളാണ് പുസ്തകത്തിന്റെ പുറംചട്ട.
ജോസ് പനച്ചിപ്പുറത്തിന്റെ കടമറ്റം ചിട്ട, പി രഘുനാഥിന്റെ ഹിമസാഗരം, സന്ധ്യ വി സതീഷിന്റെ വീണ്ടും രണ്ട് പെണ്‍കുട്ടികള്‍, പി വി ശ്രീവല്‍സന്റെ പകിട എന്നീ പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു.