ഫേസ്ബുക്കിലൂടെ ബോളിവുഡിലെത്താം, രണ്‍ബീറിനൊപ്പം!

WEBDUNIA|
PRO
PRO
ഫേസ്‌ബുക്ക് ഓഡിഷനിലൂടെ ബോളിവുഡ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നു. നിസ്സാന്‍ ഇന്ത്യ, നടന്‍ രണ്‍ബീര്‍ കപൂറുമായി ചേര്‍ന്നാണ് ഈ പദ്ധതി അണിയിച്ചൊരുക്കുന്നത്. 20 താരങ്ങളെയാണ് ഫേസ്ബുക്കിലൂടെ തെരഞ്ഞെടുക്കുക. ന്യൂ സ്റ്റാര്‍ ഓഫ് ഇന്ത്യ എന്ന ഈ ഓണ്‍ലൈന്‍ ഓഡിഷന്‍ ഒക്ടോബര്‍ 19ന് തുടക്കമാകും.

ഇതില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ബോളിവുഡ് സിനിമയിലെ 45 സെക്കന്റ് വരുന്ന വരുന്ന ഗാനരംഗം വെബ്കാം, സ്മാര്‍ട്ട് ഫോണ്‍, വീഡിയോ ക്യാമറ എന്നിവയിലേതെങ്കിലും ഒന്നുവഴി റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്കിലെ ന്യൂ സ്റ്റാര്‍ ഓഫ് ഇന്ത്യയുടെ ഫേസ്ബുക്ക് പേജിലേക്ക് അ‌പ്‌ലോഡ് ചെയ്യുകയാണ് വേണ്ടത്. ഫേസ്ബുക്ക് പേജില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള സൌണ്ട് ട്രാക്ക് തിരഞ്ഞെടുക്കാം. ശേഷം തനിച്ചോ 9 പേര്‍വരെ അടങ്ങുന്ന കൂട്ടുകാരുടെ സംഘവുമൊത്തോ ചേര്‍ന്നുള്ള നൃത്തത്തിന്‍റെ വീഡിയോ ക്ലിപ് അപ് ലോഡ് ചെയ്യാം.

ഈ ക്ലിപ്പുകള്‍ കാണുന്ന ഫേസ്ബുക്ക് അംഗങ്ങളുടെ വോട്ട് അനുസരിച്ചാണ് മികച്ച 20 താരങ്ങളെ തെരഞ്ഞെടുക്കുന്നത്. സിനിമയുടെ കഥാതന്തു, പാട്ടുകള്‍ വസ്ത്രധാരണം, കഥാപാത്രങ്ങള്‍ എന്നവയെല്ലാം അംഗങ്ങള്‍ക്ക് നിശ്ചയിക്കാവുന്നതാണ്. വോട്ടിംഗില്‍ പങ്കെടുക്കുന്നവരേയും നിസ്സാന്‍ മൈക്ര മോഡലുകളില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നവരേയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു മത്സരവും നിസ്സാന്‍ സംഘടിപ്പിക്കുന്നുണ്ട്. ഒരു ഭാഗ്യവാന് നിസ്സാന്‍ മൈക്ര സമ്മാനമായും മറ്റുവിജയികള്‍ക്ക് പുതിയ ചിത്രത്തിന്റെ ആദ്യ ഷോ കാണുവാനുള്ള അവസരവും ഒരുക്കും.

ഇതുകൂടാതെ മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ചണ്ഡിഗഡ്, കൊല്‍ക്കത്ത, പൂനെ, അഹമ്മദാബാദ്, ഹൈദരാബാദ്, ഔറംഗബാദ് എന്നിവിടങ്ങളിലെ ഷോപ്പിംഗ് മാളുകളിലും നിസ്സാന്റെ നേതൃത്വത്തില്‍ ഓഡിഷന്‍ നടത്തപ്പെടുന്നതാണ്. മൂന്ന് ലളിതമായ ഘട്ടങ്ങളിലൂടെ തങ്ങളുടെ മുറിയില്‍ നിന്ന് ബോളിവുഡിലേക്ക് അവസരം ഒരുക്കുന്ന നിസ്സാന്റെ ഈ യഞ്ജം വളരെയധികം ആവേശമുണര്‍ത്തുന്നതാണെന്നും അവസരം ലഭിക്കുന്നവരുമായി പങ്കുചേരുന്നതില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും ബോളിവുഡ് നടന്‍ രണ്‍ബിര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :