എം മുകുന്ദന്‍റെ പുതിയ നോവല്‍ നവംബര്‍ ഒന്നിന്

തിരുവനന്തപുരം| WEBDUNIA|
എം മുകുന്ദന്‍റെ പുതിയ നോവലിന്‍റെ പ്രകാശനം നവംബര്‍ ഒന്നിന്. ‘ഡല്‍ഹി ഗാഥകള്‍’ എന്നാണ് നോവലിന്‍റെ പേര്. ഡി സി ബുക്സ് പുറത്തിറക്കുന്ന ഡല്‍ഹി ഗാഥകള്‍ക്കൊപ്പം മറ്റ് അഞ്ച് പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.

ഡി സി ബുക്സ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചാണ് ‘ഡല്‍ഹി ഗാഥകള്‍’ പുറത്തിറക്കുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ മുകുന്ദന്‍റെ ലക്ഷക്കണക്കിന് വായനക്കാര്‍ പുസ്തകത്തിനായി കാത്തിരിക്കുകയാണ്. മുകുന്ദന്‍റെ തന്നെ വിഖ്യാത നോവലായ ‘ഡല്‍ഹി’യുമായി പുതിയ നോവലിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് സാഹിത്യപ്രേമികള്‍ ഉറ്റുനോക്കുന്നത്.

ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 13 വരെ കനകക്കുന്നിലാണ് പുസ്തകമേള നടക്കുന്നത്. ഒ എന്‍ വി കുറുപ്പ്, ശശി തരൂര്‍, ജോര്‍ജ് ഓണക്കൂര്‍ തുടങ്ങിയവര്‍ മേളയുടെ വിവിധ ഘട്ടങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :