ഐ ആര്‍ സി ടി സിയുടെ വെബ്സൈറ്റില്‍ കയറില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ കാശ് മാത്രം പോര, അല്പം ഭാഗ്യം കൂടി വേണം. ടിക്കറ്റിന് ശ്രമിച്ച് നിരാശരാകുന്നവര്‍ അനവധിയാണ്. ഇങ്ങനെ ബുദ്ധിമുട്ടുന്നവര്‍ക്കായി ഐ ആര്‍ സി ടി സി പുതിയൊരു സംവിധാനം കൂടി ഒരുക്കുന്നു. താമസിയാതെ നിങ്ങള്‍ക്ക് ഫോണിലും ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിനായി വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു.
138 എന്ന എന്‍ക്വയറി നമ്പറില്‍ നിന്നാണ് ഈ സേവനം ലഭ്യമാകുക. രാജ്യവ്യാപകമായി ഈ സംവിധാനം ഉടന്‍ നിലവില്‍ വരും. ഐ ആര്‍ സി ടി സി കൌണ്ടറില്‍ നിന്ന് ലഭ്യമാകുന്ന ക്യാഷ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഈ നമ്പര്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.
നിലവിലെ റെയില്‍വേ എന്‍ക്വയറി നമ്പറായ 139-ല്‍ നിന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് വിവരങ്ങള്‍ ലഭ്യമാകുന്നത്. എന്നാല്‍ ഇത് പ്രാദേശിക ഭാഷകളിലേക്ക് കൂടി വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. പ്രതിദിനം എട്ട് ലക്ഷം കോളുകളാണ് ഈ നമ്പറിലേക്ക് വരുന്നത്.