ചരിത്രം, നോവല്‍, പ്രഹസനം = സി വി.

ടി ശശി മോഹന്‍

WEBDUNIA|
മൈസൂറും ഹൈദരാബാദും സന്ദര്‍ശിച്ചു. അവിടങ്ങളില്‍നിന്ന് ധര്‍മ്മരാജാ, രാമരാജാബഹദൂര്‍ എന്നീ ആഖ്യായികള്‍ക്കുള്ള ചരിത്രവസ്തുതകള്‍ ശേഖരിച്ചു.ഉദ്യോഗത്തില്‍നിന്നു വിരമിച്ചതിനുശേഷം പൊതു പ്രവര്‍ത്തനങ്ങളിലും സാഹിത്യരചനയിലും പൂര്‍ണമായി മുഴുകി. ഇംഗ്ളീഷിലും മലയാളത്തിലും പത്രപ്രവര്‍ത്തനവും ലേഖനമെഴുത്തും തൊഴിലാക്കി.
ഇതിഹാസങ്ങളില്‍ മാത്രം ദര്‍ശിക്കുവാന്‍ കഴിയുന്ന അത്യഗാധമായ ജീവിതവീക്ഷണവും ഭാവനാശക്തിയും സി.വി യുടെ സാഹിത്യ സൃഷ്ടികളില്‍ തുടിച്ചുനില്‍ക്കുന്നു. എഴുപതില്‍പ്പരം കഥാപാത്രങ്ങള്‍ക്ക് രൂപം കൊടുത്തിട്ടും അവയിലൊന്നു പോലും മറ്റൊന്നിന്‍റെ അനുകരണമായില്ല.

അനുവാചക ഹൃദയത്തില്‍ എന്തെന്നില്ലാത്ത വികാര വിചാരങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായ മിഴിവുറ്റ കഥാപാത്രങ്ങള്‍ !. കാലം സി.വി. യുടെ മുന്നില്‍ ഒരു മൂര്‍ത്തിയായിരുന്നു. അദ്ദേഹം വര്‍ത്തമാനം കൊണ്ട് ഭൂതത്തെ തൊട്ട്, പിന്നെ വര്‍ത്തമാനത്തെ നിരാകരിച്ച് മാനവികതയെ സൃഷ്ടിക്കുവാന്‍ കാഴ്ചക്കാരനെ അഥവാ വായനക്കാരനെ പ്രേരിപ്പിച്ചു.

മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം സി.വി. വിപുലമായ അനുഭവസമ്പത്തിനെ ആസ്പദമാക്കി രചിച്ച ആഖ്യായികകളാണ് ധര്‍മ്മരാജ (1913), രാമരാജബഹദൂര്‍ (1918) എന്നിവ. തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ പശ്ഛാത്തലത്തില്‍ കല്പിത കഥാപാത്രങ്ങളെയും കല്പിത സംഭവങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളവയാണ് മൂന്ന് ആഖ്യായികകളും.

വാള്‍ട്ടര്‍ സ്കോട്ടിന്‍റെ ഐവാന്‍ ഹോയെ മാതൃകയാക്കിയാണ് മാര്‍ത്താണ്ഡവര്‍മ്മ രചിച്ചിരിക്കുന്നത്. മാര്‍ത്താണ്ഡവര്‍മ്മ സംഭവപ്രധാനവും സരളവുമാണ്. യുവരാജവും എതിരാളികളും തമ്മിലുള്ള ഏറ്റുമുട്ടലാണ് അതിന്‍റെ പശ്ഛാത്തലം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :