പ്രിയങ്കയുടെ വാഹനത്തിൽ കയറാൻ 22.5 ലക്ഷം വാങ്ങി, കയറ്റിയില്ല: ആത്മാർഥതയോടെ പെരുമാറിയത് സുധാകരൻ മാത്രം: പത്മജ

WEBDUNIA| Last Modified തിങ്കള്‍, 11 മാര്‍ച്ച് 2024 (17:05 IST)
കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണവുമായി പത്മജ വേണുഗോപാല്‍. നിയമസഭാ തിരെഞ്ഞെടുപ്പ് സമയത്ത് തൃശൂരില്‍ പ്രിയങ്കാ ഗാന്ധി പ്രചാരണത്തിനെത്തിയപ്പോള്‍ പ്രിയങ്കയുടെ വാഹനത്തില്‍ കയറാനായി തന്റെ കയ്യില്‍ നിന്നും 22.5 ലക്ഷം രൂപ വാങ്ങിയതായും തന്നെ വാഹനത്തില്‍ കയറ്റിയില്ലെന്നും പത്മജ പറയുന്നു. കെ സുധാകരന്‍ മാത്രമാണ് തന്നോട് കോണ്‍ഗ്രസില്‍ ആത്മാര്‍ഥതയോടെ പെരുമാറിയിട്ടുള്ളുവെന്നും പത്മജ വ്യക്തമാക്കി.

ഡിസിസി പ്രസിഡന്റ് എം പി വിന്‍സെന്റാണ് പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തില്‍ കയറാനായി തന്റെ കയ്യില്‍ നിന്നും 22.5 ലക്ഷം വാങ്ങിയതെന്ന് പറയുന്നു. കാശ് തരില്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ചേച്ചി ചേച്ചിയുടെ കാര്യം നോക്കെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തെരെഞ്ഞെടുപ്പ് സമയത്ത് എന്തും പേടിക്കണമല്ലോ എന്ന് കരുതി പണം ഞാന്‍ നല്‍കി. പ്രിയങ്ക ഏത് വഴിയിലൂടെ വരുന്നതെന്ന് പോലും എന്നോട് പറഞ്ഞില്ല. കെ സുധാകരന്‍ മാത്രമാണ് ആത്മാര്‍ഥതയോടെ ന്നോട് പെരുമാറിയത്. സുധാകരേട്ടനെ വിട്ടുപോന്നപ്പോള്‍ മാത്രമാണ് മനസൊന്ന് ആടിയത്. ഏട്ടനെന്ന നിലയില്‍ മാത്രം കെ മുരളീധരനെ ഇഷ്ടമാണ്. ഇത്രകാലം കൂടെയുണ്ടായിട്ടും എനിക്ക് കെ മുരളീധരനെ മനസിലാക്കാനായിട്ടില്ല.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വോട്ടടക്കം തനിക്ക് കഴിഞ്ഞ തവണ തൃശൂരില്‍ നിന്നും ലഭിച്ചെന്നും എന്നാല്‍ ഒപ്പമുള്ളവരാണ് കാലുവാരിയതെന്നും തന്നെ പരാജയപ്പെടുത്തിയവര്‍ മുരളീധരനെയും തോല്‍പ്പിക്കുമെന്നും പത്മജ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :