അനുബന്ധ വാര്‍ത്തകള്‍
- കോണ്‍ഗ്രസുകാരാണ് എന്നെ ബിജെപിയാക്കിയത്: പത്മജ വേണുഗോപാല്‍
- സംസ്ഥാനത്ത് ഇന്നും ചൂട് കനക്കും; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- പീഡന ശ്രമത്തിനു സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു
- ട്രിപ്പിളടിച്ചാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും, ഇൻഷുറൻസിനും പണി കിട്ടും: മുന്നറിയിപ്പുമായി എംവിഡി
- വിവാഹ വാഗ്ദാനം നൽകി പീഡനം : യുവാവ് അറസ്റ്റിൽ
കെ മുരളീധരനടക്കം പലരും ബിജെപിയിലേക്ക് വരുമെന്ന് പത്മജ വേണുഗോപാല്‍
കെ മുരളീധരനടക്കം പലരും ബിജെപിയിലേക്ക് വരുമെന്ന് പത്മജ വേണുഗോപാല്‍. വടകരയില്‍ മുരളീധരന് സുഖമായി ജയിക്കുമായിരുന്നുവെന്നും എന്തിനാണ് തൃശൂരില്‍ കൊണ്ടു നിര്‍ത്തിയതെന്ന് മനസിലാകുന്നില്ലെന്നും തൃശൂരില്‍ കാലുവാരാന്‍ ഒരുപാട് പേരുണ്ടെന്നും പത്മജ പറഞ്ഞു.
തൃശൂരില്‍ രണ്ടാം വട്ടം തോറ്റപ്പോള്‍ തന്നെ കോണ്‍ഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നു. സഹോദരന് മൂന്ന് പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്നു. പിതാവ് കെ കരുണാകരന് ജീവിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് വിടുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. കൂടാതെ ചന്ദനക്കുറിയിടുന്നതിന് പാര്‍ട്ടിയിലെ പലരും എതിര്‍ത്തിരുന്നുവെന്നും പത്മജ പറഞ്ഞു.