അഭിറാം മനോഹർ|
Last Modified വ്യാഴം, 7 മാര്‍ച്ച് 2024 (12:13 IST)
വരാനിരിക്കുന്ന ലോകസഞ്ഞാ തെരെഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാലിനെ ചാലക്കുടി മണ്ഡലത്തില്‍ മത്സരിപ്പിച്ചേക്കുമെന്‍ റിപ്പോര്‍ട്ട്. സഖ്യകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന സീറ്റ് ഏറ്റെടുക്കാനാണ് ബിജെപി ആലോചിക്കുന്നത്. ചാലക്കുടിക്ക് പകരമായി എറണാകുളം മണ്ഡലം വെച്ചുമാറാനാണ് ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നത്. ഈ സീറ്റുകളില്‍ ഇതുവരെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ഒരു ഉപാധികളും ഇല്ലാതെയാണ് താന്‍ ബിജെപിയില്‍ പോകുന്നതെന്നും മനസമാധാനത്തോടെ പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് വിടുന്നതെന്നും പത്മജ പ്രതികരിച്ചു. അതേസമയം രാഷ്ട്രീയമായി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ് പത്മജയുടെ നീക്കം. പത്മജയുടെ ചുവടുമാറ്റം സിപിഎം രാഷ്ട്രീയ ആയുധമാക്കി ഉയര്‍ത്തും.