രേണുക വേണു|
Last Modified ശനി, 9 മാര്‍ച്ച് 2024 (18:22 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ എഐസിസി വക്താവ് ഷമാ മുഹമ്മദിനു അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ഷമ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കും. കേരളത്തില്‍ 51 ശതമാനം സ്ത്രീകളുണ്ടെന്നും നേതാക്കള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ഷമാ പറഞ്ഞു.
കേരളത്തിലെ 51 ശതമാനം ജനങ്ങളും സ്ത്രീകളാണ്. 96% സാക്ഷരതയുള്ള സംസ്ഥാനമാണ്. സ്ത്രീകള്‍ മുന്നോട്ടു വരണമെന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുടെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അമ്പത് ശതമാനം മുഖ്യമന്ത്രിമാര്‍ സ്ത്രീകളായിരിക്കണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സ്ത്രീകള്‍ സദസ്സില്‍ മാത്രമിരിക്കാതെ വേദിയിലേക്ക് വരണമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ നേതാക്കള്‍ രാഹുല്‍ ഗാന്ധി പറയുന്നത് കേട്ട് മുന്നോട്ട് പോകണം. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുക്കണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നു. എന്നാല്‍ വനിതാ ബില്‍ പാസായതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ ഒരു വനിതാ സ്ഥാനാര്‍ഥി മാത്രമാണ് ഉള്ളത്. സ്ഥാനാര്‍ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം വേണം. ആലത്തൂരില്‍ രമ്യക്ക് സീറ്റ് കിട്ടിയത് സംവരണ മണ്ഡലം ആയതുകൊണ്ടാണ്,' രമ്യ പറഞ്ഞു.
സ്ത്രീകളുടെ വോട്ടുകള്‍ ഇപ്പോള്‍ മറ്റു പാര്‍ട്ടികള്‍ക്കാണ് പോകുന്നതെന്നും അതു തിരിച്ചെത്തിക്കണമെങ്കില്‍ കോണ്‍ഗ്രസില്‍ വനിതാ സ്ഥാനാര്‍ഥികള്‍ വേണമെന്നും ഷമാ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.