1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ലോക്‌സഭ തെരെഞ്ഞെടുപ്പ് 2024
  4. LDF Candidate list for Lok Sabha Election 2024

LDF Candidates, Lok Sabha Election 2024: ആദ്യ ലാപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ; 20 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഇതാ

സിപിഎമ്മിന്റെ 15 സ്ഥാനാര്‍ഥികളും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ ജനവിധി തേടും

LDF Candidates for Lok Sabha Election 2024
LDF Candidates for Lok Sabha Election 2024

LDF Candidates, Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 20 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് എല്‍ഡിഎഫ്. സിപിഎം 15 സീറ്റുകളില്‍ മത്സരിക്കും. സിപിഐ നാല് സീറ്റിലും കേരള കോണ്‍ഗ്രസ് (എം) ഒരു സീറ്റിലും ജനവിധി തേടും. സിപിഎമ്മിന്റെ 15 സ്ഥാനാര്‍ഥികളും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ ജനവിധി തേടും. കേരള കോണ്‍ഗ്രസാണ് ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. കോട്ടയത്ത് സിറ്റിങ് എംപി തോമസ് ചാഴിക്കാടന്‍ ജനവിധി തേടും. 
 
സിപിഐ സ്ഥാനാര്‍ഥികള്‍ 
 
തിരുവനന്തപുരം - പന്ന്യന്‍ രവീന്ദ്രന്‍ 
 
മാവേലിക്കര - സി.എ.അരുണ്‍ കുമാര്‍ 
 
വയനാട് - ആനി രാജ 
 
തൃശൂര്‍ - വി.എസ്.സുനില്‍ കുമാര്‍ 
 
സിപിഎം സ്ഥാനാര്‍ഥികള്‍ 
 
ആറ്റിങ്ങല്‍ - വി.ജോയ് 
 
കൊല്ലം - എം.മുകേഷ് 
 
പത്തനംതിട്ട - ടി.എം.തോമസ് ഐസക് 
 
ആലപ്പുഴ - എ.എം.ആരിഫ് 
 
ഇടുക്കി - ജോയ്സ് ജോര്‍ജ്ജ് 
 
എറണാകുളം - കെ.ജെ.ഷൈന്‍ 
 
പാലക്കാട് - എ.വിജയരാഘവന്‍ 
 
ആലത്തൂര്‍ - കെ.രാധാകൃഷ്ണന്‍ 
 
ചാലക്കുടി - സി.രവീന്ദ്ര
 
പൊന്നാനി - കെ.എസ്.ഹംസ 
 
കോഴിക്കോട് - എളമരം കരീം 
 
കണ്ണൂര്‍ - എം.വി.ജയരാജന്‍ 
 
വടകര - കെ.കെ.ശൈലജ 
 
കാസര്‍ഗോഡ് - എം.വി.ബാലകൃഷ്ണന്‍ 
 
 
 
 
About Writer
WEBDUNIA
അടുത്ത ലേഖനം
പൊന്നാനിയില്‍ തണ്ണിമത്തന്‍ പൊട്ടിത്തെറിച്ചു