1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala By Election 2024 Results

Kerala By Election 2024 Results: ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം, യുഡിഎഫ്, എന്‍ഡിഎ സീറ്റുകള്‍ പിടിച്ചെടുത്തു

നേരത്തെ നാല് സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ ആറ് സീറ്റ് അധികം നേടി

Kerala By Election 2024 Results
Kerala By Election 2024 Results: 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടം. ആറ് സീറ്റ് എല്‍ഡിഎഫിനു അധികം ലഭിച്ചു. യുഡിഎഫ് 10 സീറ്റിലും എല്‍ഡിഎഫ് 10 സീറ്റിലും ജയിച്ചു. എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റ്. 
 
നേരത്തെ നാല് സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ ആറ് സീറ്റ് അധികം നേടി. 14 സീറ്റുണ്ടായിരുന്ന യുഡിഎഫ് പത്തിലേക്ക് ചുരുങ്ങി. എന്‍ഡിഎയുടെ നാല് സീറ്റ് മൂന്നായി. 
 
75.1 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 10,974 പുരുഷന്‍മാരും 13,442 സ്ത്രീകളും ഉള്‍പ്പെടെ ആകെ 24,416 പേരാണ് വോട്ട് ചെയ്തത്. 10 ജില്ലകളിലായി ഒരു മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വാര്‍ഡിലും നാല് മുന്‍സിപ്പാലിറ്റി വാര്‍ഡിലും 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമായിരുന്നു ഉപതിരഞ്ഞെടുപ്പ്. 
 
അടുത്ത ലേഖനം
കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തി നശിച്ചു