ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കാന്‍ ബിജെപി,തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ് അവഗണിക്കാന്‍ നിര്‍ദേശം;തടയാന്‍ ആരുണ്ടെന്ന് നോക്കാമെന്ന് ശ്രീധരന്‍ പിള്ള

ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രതികരിച്ചു

Last Modified ശനി, 13 ഏപ്രില്‍ 2019 (12:47 IST)
വിഷയം മുഖ്യ പ്രചാരണ വിഷയമാക്കാനൊരുങ്ങി ബിജെപി. ഇത് സംബന്ധിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് രാഷ്ട്രീയപക്ഷപാതപരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രതികരിച്ചു

ശബരിമലയില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളും പൊലീസ് നടപടികളും തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുമെന്ന് ആവര്‍ത്തിക്കുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ്. ഇതിനെ ചോദ്യം ചെയ്യാന്‍ ഒരു ഉദ്യോഗസ്ഥനും അവകാശമില്ലെന്നും ശബരിമലയുടെ പേരില്‍ വോട്ട് ചോദിക്കുകയല്ല ഇക്കാര്യം ചര്‍ച്ചാവിഷയമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ഭയപ്പെടുത്താനാണ് ബിജെപി ശ്രമമെന്നായിരുന്നു വിഷയത്തോട് എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം. ശബരിമല വിഷയത്തില്‍ ബിജെപി അപഹാസ്യരാവുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു. ബിജെപിക്ക് കേരളത്തില്‍ നേട്ടമുണ്ടാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :