വർഷങ്ങൾ കഴിയും തോറും വിദ്യാഭ്യാസം കുറഞ്ഞ് വരുന്നു? ഡിഗ്രിയിൽ നിന്നും പ്ലസ്ടുവിലേക്കുള്ള സ്മൃതി ഇറാനിയുടെ യാത്ര! - വിവാദങ്ങൾക്ക് തുടക്കം

1994-ൽ ദൽഹി യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്‌സിന് ചേർന്നെങ്കിലും അത് പൂർത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Last Modified വെള്ളി, 12 ഏപ്രില്‍ 2019 (10:56 IST)
ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് 4.71 കോടി രൂപ ആസ്തിയുണ്ടെന്ന് നാമനിർദേശ പത്രികയിൽ വെളിപ്പെടുത്തൽ.1.45 കോടിയുടെ കൃഷിഭൂമിയും 1.50 കോടിയുടെ പാർപ്പിടവും ഉൾപ്പടെ 1.75 കോടിയുടെ ജംഗമസ്വത്തും 2.96 കോടിയുടെ സ്ഥാവര സ്വത്തുമുണ്ടെന്നും സ്മൃതി ഇറാനിയുടെ നാമനിർദേശ പത്രികയിൽ പറയുന്നു.

വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ ഏറെ വിവാദങ്ങൾ വരുത്തി വെച്ച സ്മൃതി 1991-ൽ സെക്കൻഡറി വിദ്യാഭ്യാസവും 1993 ൽ സീനിയർ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കിയെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. 1994-ൽ ദൽഹി യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്‌സിന് ചേർന്നെങ്കിലും അത് പൂർത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ദേശീയ സമ്പാദ്യ പദ്ധതിയിലും പോസ്റ്റൽ നിക്ഷേപത്തിലുമായി 18 ലക്ഷം രൂപയും മറ്റൊരു നിക്ഷേപമായി 1.05 ലക്ഷം രൂപയുമുണ്ട്. 13.14 ലക്ഷം രൂപ വിലമതിക്കുന്ന വാഹനവും 21 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും സ്വന്തം പേരിലുള്ള സ്മൃതി ഇറാനിയുടെ കൈയിൽ പണമായിട്ടുള്ളത് 6.24 ലക്ഷം രൂപയും ബാങ്ക് അക്കൗണ്ടുകളിൽ 89 ലക്ഷം രൂപയുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :