അനുബന്ധ വാര്‍ത്തകള്‍
- ജനങ്ങളുടെ പ്രതീക്ഷയേക്കാൾ മികച്ച ഭരണം മോദി സർക്കാർ കാഴ്ച വയ്ക്കുന്നു, കേരളത്തിൽ ബിജെപി അഞ്ച് സീറ്റുകൾ നേടുമെന്ന് അൻസാരി
- നെറ്റിപ്പട്ടം ചാര്‍ത്തി തരൂ, തെച്ചിക്കോട്ടു രാമചന്ദ്രനായി കൊമ്പു കുലുക്കി ഞാനുണ്ടാകും പാർലമെന്റിൽ: വൈറലായി സുരേഷ് ഗോപിയുടെ വാക്കുകൾ
- 'ചൗക്കിദാർ ചോർ ഹെ'; മോദിക്കെതിരായ രാഹുലിന്റെ പരാമർശത്തിനെതിരെ ബിജെപി കോടതിയലക്ഷ്യ കേസ് നൽകി
- വർഷങ്ങൾ കഴിയും തോറും വിദ്യാഭ്യാസം കുറഞ്ഞ് വരുന്നു? ഡിഗ്രിയിൽ നിന്നും പ്ലസ്ടുവിലേക്കുള്ള സ്മൃതി ഇറാനിയുടെ യാത്ര! - വിവാദങ്ങൾക്ക് തുടക്കം
- 'രാഹുൽ ഗാന്ധി വഴി തെറ്റിവന്നയാൾ, ശബരിമലയിൽ പൊലീസുകാർ പെരുമാറിയത് ഗുണ്ടകളെ പോലെ'; ശോഭാ സുരേന്ദ്രനായി വോട്ട് ചോദിച്ച് ശ്രീശാന്തിന്റെ റോഡ് ഷോ
പെരുമാറ്റ ചട്ടലംഘനം; അനധികൃതമായ സ്ഥാപിച്ച പ്രചാരണസാമഗ്രികള്‍ നീക്കം ചെയ്ത് ബിജെപി
കോഴിക്കോട് സി എച്ച് ഫ്ളൈ ഓവറിന്റെ കൈവരികളില്‍ പൊതു സ്ഥലം കൈയ്യേറി അനധികൃതമായി കൊടി തോരണങ്ങള്‍ കെട്ടിയത് ഗുരുതര തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ബോധ്യപ്പെട്ടിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി അനധികൃതമായ സ്ഥാപിച്ച പ്രചാരണസാമഗ്രികള്‍ നീക്കം ചെയ്തു. കോഴിക്കോട് ടൗണിലും പരിസരപ്രദേശങ്ങളിലുമായി വിവിധതരം പ്രചാരണ ബോർഡുകൾ പൊതു സ്ഥലങ്ങളില്‍ വ്യാപകമായി സ്ഥാപിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശ പ്രകാരമാണ് നീക്കം ചെയ്തത്.
കോഴിക്കോട് സി എച്ച് ഫ്ളൈ ഓവറിന്റെ കൈവരികളില്‍ പൊതു സ്ഥലം കൈയ്യേറി അനധികൃതമായി കൊടി തോരണങ്ങള്‍ കെട്ടിയത് ഗുരുതര തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ബോധ്യപ്പെട്ടിരുന്നു. ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് ഇത് നീക്കം ചെയ്യാനെത്തവെ ഒരു സംഘം ബിജെപി പ്രവർത്തകർ ഇടപെട്ട് തടസപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി കളക്ടറർക്ക് നിർദേശവും നൽകിയിരുന്നു.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭാവിയില്‍ അനധികൃത കൊടി തോരണങ്ങളോ പ്രചരണ ബോര്‍ഡുകളോ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ് സാംബശിവ റാവു വ്യക്തമാക്കിയിട്ടുണ്ട്.