അനുബന്ധ വാര്‍ത്തകള്‍
- വയനാടിന് രാഹുലിന്റെ വിഷുക്കണി; ഇരുപതിന് പ്രിയങ്കയും
- നെറ്റിപ്പട്ടം ചാര്‍ത്തി തരൂ, തെച്ചിക്കോട്ടു രാമചന്ദ്രനായി കൊമ്പു കുലുക്കി ഞാനുണ്ടാകും പാർലമെന്റിൽ: വൈറലായി സുരേഷ് ഗോപിയുടെ വാക്കുകൾ
- 'ചൗക്കിദാർ ചോർ ഹെ'; മോദിക്കെതിരായ രാഹുലിന്റെ പരാമർശത്തിനെതിരെ ബിജെപി കോടതിയലക്ഷ്യ കേസ് നൽകി
- വർഷങ്ങൾ കഴിയും തോറും വിദ്യാഭ്യാസം കുറഞ്ഞ് വരുന്നു? ഡിഗ്രിയിൽ നിന്നും പ്ലസ്ടുവിലേക്കുള്ള സ്മൃതി ഇറാനിയുടെ യാത്ര! - വിവാദങ്ങൾക്ക് തുടക്കം
- 'രാഹുൽ ഗാന്ധി വഴി തെറ്റിവന്നയാൾ, ശബരിമലയിൽ പൊലീസുകാർ പെരുമാറിയത് ഗുണ്ടകളെ പോലെ'; ശോഭാ സുരേന്ദ്രനായി വോട്ട് ചോദിച്ച് ശ്രീശാന്തിന്റെ റോഡ് ഷോ
ജനങ്ങളുടെ പ്രതീക്ഷയേക്കാൾ മികച്ച ഭരണം മോദി സർക്കാർ കാഴ്ച വയ്ക്കുന്നു, കേരളത്തിൽ ബിജെപി അഞ്ച് സീറ്റുകൾ നേടുമെന്ന് അൻസാരി
ന്യൂനപക്ഷ വിഭാഗത്തിലെ 33 ശതമാനം പെൺകുട്ടികൾക്ക് മികച്ച സ്കോളർഷിപ്പ് ലഭിച്ചത് മോദി സർക്കാരിന്റെ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി മികച്ച വിജയം കൈവരിക്കുമെന്ന് ദേശീയ ന്യൂനപക്ഷമോർച്ച അധ്യക്ഷൻ അബ്ദുൾ റഷീദ് അൻസാരി. സംസ്ഥാനത്ത് ബിജെപി അഞ്ച് സീറ്റുകൾ നേടുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷയേക്കാൾ മികച്ച ഭരണമാണ് മോദി സർക്കാർ കാഴ്ചവച്ചതെന്നും ന്യൂനപക്ഷത്തെ പരിഗണിച്ച ആദ്യ സർക്കാരാണ് ഇതെന്നും അൻസാരി പറഞ്ഞു.
ന്യൂനപക്ഷ വിഭാഗത്തിലെ 33 ശതമാനം പെൺകുട്ടികൾക്ക് മികച്ച സ്കോളർഷിപ്പ് ലഭിച്ചത് മോദി സർക്കാരിന്റെ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ നേർക്കുനേർ മത്സരിക്കുന്ന എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ബംഗാളിൽ ഒന്നിച്ചു നിന്ന് ബിജെപിയെ നേരിടുന്നതിനെ തരംതാണ രാഷ്ട്രീയമായാണ് അൻസാരി വിലയിരുത്തുന്നത്. ഇരുമുന്നണികളെയും മോദി എതിരാളിയാണെന്നാണ് പറയുന്നതെന്നും മോദിയില്ലെങ്കിൽ മാത്രമാണ് ഇവർ എതിർചേരിയിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.