50% വിവിപാറ്റ് എണ്ണുക തന്നെ വേണം,ഫലപ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കാന്‍ തയ്യാർ;സുപ്രീംകോടതിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സത്യവാങ്മൂലം

സിപിഐഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

Last Modified ഞായര്‍, 7 ഏപ്രില്‍ 2019 (12:15 IST)
ലോക്സഭാ തെരഞ്ഞെടുപ്പിൽ 50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണാമെന്ന ആവശ്യത്തിൽ ഉറച്ച് പ്രതിപക്ഷ പാർട്ടികൾ. വിവിപാറ്റ് എണ്ണുന്നത് ഫല പ്രഖ്യാപനം ആറുദിവസം വരെ നീളാൻ കാരണമായേക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടയിൽ പാർട്ടികൾ എതിർ സത്യവാങ്മൂലം ഫയൽ ചെയ്തു.സിപിഐഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സത്യവാങ് മൂലം സുപ്രീം കോടതി നാളെ പരിഗണിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണിയേ തീരൂ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ അറിയിച്ചു. ഫലം അറിയാന്‍ അഞ്ച് ദിവസം കാത്തിരിക്കാന്‍ തയ്യാര്‍ ആണ്. വിവി പാറ്റ് രസീതുകള്‍ എണ്ണാന്‍ ഇപ്പോള്‍ ഉളളതിനെക്കാളും ഇരട്ടി ആള്‍ക്കാരെ ചുമതലപ്പെടുത്തിയാല്‍ വേഗത്തില്‍ എണ്ണല്‍ പുര്‍ത്തിയാക്കാം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ സംശയം ഉന്നയിക്കുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പിലെ വിശ്വാസ്യത ഉറപ്പാക്കാന്‍ ആണ് ലക്ഷ്യം എന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കോടതിയെ അറിയിച്ചു. എന്നാൽ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

മെയ് 23ന് ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നുവെന്നും വിവിപാറ്റുകള്‍ എണ്ണേണ്ടിവന്നാല്‍ ഫലപ്രഖ്യാപനം ആറു ദിവസം വരെ നീണ്ടുപോകാമെന്നുമാണ് കമ്മീഷന്റെ വാദം. 400 പോളിംഗ് കേന്ദ്രങ്ങളുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :