പുസ്തകതോത്സവം ശ്രദ്ധേയമാവുന്നു

തിരുവനന്തപുരം | WEBDUNIA| Last Modified ചൊവ്വ, 22 ജനുവരി 2008 (18:51 IST)
പുസ്തകങ്ങള്‍ വാങ്ങുവാനുള്ള അക്ഷര സ്‌നേഹികളുടെ തിരക്ക് കൊണ്ട് ജില്ലാ ലൈബ്രറി കൌണ്‍സിലിന്‍റെ ‘പുസ്തകോത്സവം 2008‘ശ്രദ്ധേയമാവുന്നു. അമ്പതോളം പ്രസാധകര്‍ പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജധാനി കല്യാണ മണ്ഡപത്തിലാണ് പുസ്തകോത്സവം നടക്കുന്നത്.

മാതൃഭൂമി, പൂര്‍ണ പബ്ലിക്കേഷന്‍സ്, ഡി.സി. ബുക്‍സ്, ചിന്ത തുടങ്ങിയ പ്രമുഖ പ്രസാധകരുടെ സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. വെള്ളിയാഴ്‌ച വരെ നീളുന്ന മേളയുടെ ഭാഗമായി കവി സമ്മേളനങ്ങള്‍, വായനാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം, സെമിനാറുകള്‍ തുടങ്ങിയവയും നടക്കും.

സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ വികസന സമിതി കണ്‍വീനര്‍ എന്‍.രതീന്ദ്രന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സംഘടിപ്പിച്ച നോവല്‍ മത്സര വിജയികളുടെ കൃതികള്‍ സ്വന്തമാക്കുവാന്‍ പുസ്തകോത്സവം അവസരമൊരുക്കും. മാതൃഭൂമി മാനേജിങ്ങ് ഡയറക്‍ടര്‍ എം.പി.വീരേന്ദ്രകുമാറിന്‍റെ ഏറ്റവും പുതിയ യാത്രാ വിവരണ പുസ്തകമായ ‘ഹൈമവത ഭൂവില്‍‘ പുസ്തകോത്സവത്തില്‍ ലഭ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :