ആയുസിന്‍റെ പുസ്തകം മികച്ച നാടകം

തൃശൂര്‍| M. RAJU| Last Modified ചൊവ്വ, 22 ജനുവരി 2008 (14:53 IST)
കേരള സംഗീത നാടക അക്കാഡമിയുടെ അമച്വര്‍ നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച നാടകമായി ആയുസിന്‍റെ പുസ്തകം തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച രണ്ടാമത്തെ നാടകമായി തൃശൂര്‍ നാടക സൗഹൃദത്തിന്‍റെ ഭൂമി രാക്ഷസം തെരഞ്ഞെടുക്കപ്പെട്ടു. ആയുസിന്‍റെ പുസ്തകത്തിലെ അഭിനയത്തിന് പി.ടി മനോജിനെ മികച്ച നടനായി തെരെഞ്ഞെടുത്തു. അന്നൂര്‍ രവിവര്‍മ കലാനിലയത്തിന്‍റെ നാടകമായിരുന്നു ആയുസിന്‍റെ പുസ്തകം.

മികച്ച സംവിധായകനായി ആയുസിന്‍റെ പുസ്തകം സംവിധാനം ചെയ്ത സുവീരന്‍ അര്‍ഹനായി. ഭൂമി രാക്ഷസം എന്ന നാടകത്തിന്‍റെ സംവിധാനത്തിലൂടെ എസ്‌.സുനിലും മികച്ച രണ്ടാമത്തെ സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നാടക രചനയ്ക്കുള്ള അവാര്‍ഡിന് സാറാ ജോസഫും എം.ജി.ശശിയും അര്‍ഹരായി.

പ്രവാചക എന്ന നാടകത്തിലെ അഭിനയ മികവിന് ആതിരയെ മികച്ച നടിയായി തെരെഞ്ഞെടുത്തു. മാസ്റ്റര്‍ സുദര്‍ശനാണ്‌ മികച്ച ബാലതാരം. മികച്ച രണ്ടാമത്തെ നടനായി കെ.ബി.ഹരി(ഭൂമി രാക്ഷസം), മികച്ച രണ്ടാമത്തെ നടിയായി ആഷ(ആയുസിന്‍റെ പുസ്തകം) തെരഞ്ഞെടുക്കപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :