ആരോടും വിരോധമില്ല

അക്കിത്തം അച്യുതന്‍ നമ്പൂതിരി

book by akkitham 150
WDWD
അടുത്ത നിമിഷം ഒരനുഭൂതികല്ലോലം രൂപപ്പെട്ടുവെന്ന് എല്ലാം എഴുതിക്കുകയും ചെയ്യും. എഴുതുവാന്‍ ആരംഭിച്ചാല്‍ പിന്നെ അസഹ്യമായ ഒരു വേദനായാണ്, ഭ്രാന്താണ്. ദിവസങ്ങളോളം അതു നീണ്ടു നിന്നേക്കാം.

അതിനിടയ്ക്ക് ഭക്ഷണവും ഉറക്കവുമൊന്നും ശരിക്കു നടക്കുകയില്ല. വല്ലതും വല്ലപ്പോഴും കുറച്ചു വാരിത്തിന്നും, വല്ലപ്പോഴും കുറച്ചുറങ്ങും, എഴുതിയെഴുതി കൈകടയുമ്പോഴൊക്കെ ഓരോന്നു മുറുക്കും, അല്ലെങ്കില്‍ പുകവലിക്കും.

കഴിഞ്ഞാലോ, അതൊരു നിര്‍വൃതി തന്നെയാണ്. ഞാനൊരു വല്ലാത്ത മനുഷ്യന്‍ത്തന്നെ എന്ന് തോന്നിപ്പോവുന്നു.

കുറെ കഴിഞ്ഞാല്‍ തോന്നും ഇനി ഞാനൊരിക്കലും ഒരു സാഹിത്യസൃഷ്ടിയും ചെയ്യില്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. മനസ്സുറയ്ക്കുന്നില്ല, ആലോചിക്കാന്‍ വയ്യ, വായിക്കാനും വയ്യ!

ഞാന്‍ എന്തിനുവേണ്ടി കവിതയെഴുതുന്നു? സമുദായത്തെ സേവിക്കാന്‍വേണ്ടിയാണോ? അതു ചെയ്യണമെന്ന തീവ്രാഭിവാഞ്ച ഉണ്ടെന്നതു വാസ്തവം.

പക്ഷേ, അതിനു മാത്രമാണെങ്കില്‍ വിഷയമെല്ലാം ഒരുങ്ങിയിട്ടും പുറമേനിന്നുള്ള ആവശ്യം വരുമ്പോഴൊക്കെ എഴുതുവാന്‍ സാധിക്കുന്നില്ലല്ലോ! എന്നാല്‍ എന്‍റെ ആഹ്ളാദത്തിനുവേണ്ടിയാണോ?

എങ്കില്‍ എനിക്കു വേണമെന്നു തോന്നുമ്പോഴൊക്കെ എഴുതാന്‍ കഴിയേണ്ടതാണ്. അതും സാധിക്കുന്നില്ല. എന്നല്ല, പിന്നൈയൊരിക്കല്‍ ആവാമെന്നുവെച്ചു തടുത്ത നിറുത്തുവാന്‍ സാധിക്കാത്ത അസ്വസ്ഥത ചിലപ്പോള്‍ കവിതയായി പുറത്തുചാടുകയും ചെയ്യുന്നുണ്ട്.

ഇതാണ് ആകെപ്പാടെ സ്ഥിതി. എന്തുവേണമെങ്കിലും ഊഹിച്ചു കൊള്ളുക

(വള്ളത്തോള്‍ വിദ്യാപീഠവും കറന്‍റ് ബുക്സും ചേര്‍ന്നു പ്രസിദ്ധീകരിച്ച അക്കിത്തം കവിതകളില്‍ ചേര്‍ത്തിട്ടുള്ള ആത്മഭാഷണത്തില്‍ നിന്ന്).
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :