കെ‌എ കൊടുങ്ങല്ലൂര്‍ പുരസ്‌കാരം

WEBDUNIA| Last Modified ബുധന്‍, 30 ഏപ്രില്‍ 2008 (19:21 IST)
പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായിരുന്ന കെ‌എ കൊടുങ്ങല്ലൂരിന്‍റെ സ്‌മരണരാര്‍ത്ഥം ഏര്‍പ്പെടുത്തിയ കഥാപുരസ്‌കാരത്തിന് എന്‍‌ട്രികള്‍ ക്ഷണിച്ചു. മലയാള ദിനപത്രങ്ങളിലെ ഞായറാഴ്‌ചപ്പതിപ്പുകള്‍ ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ചെറുകഥക്കാണ് പുരസ്‌കാരം നല്‍കുക.

വാരാദ്യ മാധ്യമം എഡിറ്ററായിരുന്ന കെ‌എ കൊടുങ്ങല്ലൂരിന്‍റെ ഓര്‍മക്ക് മാധ്യമം റിക്രിയേഷന്‍ ക്ലബ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് 5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. 2007 ജനുവരി ഒന്നിനും ഡിസംബര്‍ 31 നുമിടയില്‍ പ്രസിദ്ധീകരിച്ച ചെറുകഥകളാണ് അവാര്‍ഡിന് പരിഗണിക്കുക.

കഥ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണം, ലക്കം, തീ‍യതി തുടങ്ങിയ വിവരങ്ങള്‍ കഥയുടെ മൂന്നു പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം എന്‍‌ട്രികള്‍ എന്‍ രാജേഷ്, കണ്‍‌വീനര്‍, കെ‌എ കൊടുങ്ങല്ലൂര്‍ അവാര്‍ഡ് സമിതി, മാധ്യമം സില്‍‌വര്‍ ഹില്‍‌സ് പി‌ഒ, കോഴിക്കോട്-12 എന്ന വിലാസത്തില്‍ 2008 ജനുവരി ഒന്നിനു മുമ്പ് ലഭിച്ചിരിക്കണം. കവറിനു പുറത്ത് ‘കെ‌എ കൊടുങ്ങല്ലൂര്‍ കഥാ പുരസ്‌കാരത്തിന്’ എന്നെഴുതിയിരിക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :