ലളിതാംബികയുടെ ചെറുകഥകളില്‍ നിന്ന്

ലളിതാംബിക| WEBDUNIA|
ഉണര്‍ന്നിരുന്നപ്പോള്‍ അവള്‍ ലോകം കണ്ടിട്ടില്ല. ഒച്ചപ്പാടുകള്‍ ഇഷ്‌ടപ്പെട്ടിരുന്നില്ല. ആ ഹൃദയത്തുടിപ്പുകള്‍ എത്രമാത്രം ഉച്ചത്തിലായിരുന്നാലും വെളിയില്‍ കേള്‍ക്കാതെ അമര്‍ത്തപ്പെട്ടിട്ടുണ്ട്(മൂ‍ടുപടത്തില്‍)

സമയം അര്‍ദ്ധ രാത്രിയോടടുക്കാറായി.ഞാന്‍ എഴുത്തുമുറിയില്‍ തനിയേ ഇരിക്കയായിരുന്നു. അതുവരെയുണ്ടായിരുന്ന അതിയായ ജോലിത്തിരക്കു മൂലം അരികില്‍ത്തന്നെ നിദ്രാദേവത നില്‍ക്കുന്നുണ്ടായിരുന്നു. എന്നാലും കഥയെഴുതുവാനെടുത്ത കടലാസും പേനയും താഴെയിട്ടാല്‍ നാളെ ഈ സമയത്തു മാത്രമേ ഇനിയതു തൊടുവാന്‍ സാധിക്കുകയുള്ളൂ(പ്രതികാരദേവത)

ശാന്തമായ പ്രസന്നത.അലസമായ ഏകാന്തത. പരിസരങ്ങളിലേക്ക് അവന്‍ ഒതുങ്ങി. ചില്ലി ചുളിച്ച് ഒരു തരം നിസഹായഭാവത്തില്‍ ചുടുപാടും നോക്കിക്കൊണ്ടിരുന്നു.(പഞ്ചാരയുമ്മ)

പ്രേമം അപരാധമാകുമോ? സൌന്ദര്യം നികൃഷ്‌ടമോ? എങ്കില്‍ പിന്നെ ആകാശത്തില്‍ നക്ഷത്രങ്ങളും ഭൂമിയില്‍ പൂക്കളും സൃഷ്‌ടിച്ച് പ്രകൃതി മാതാവ് സ്‌നേഹവും സൌന്ദര്യവും പ്രസരിപ്പിക്കുന്നതെന്തിന്?(ദേവിയും ആരാധകനും)

‘ജന്മിത്വം തകര്‍ക്കണം‘ എന്ന് ഉറച്ച വിളിച്ചിരുന്ന അയാള്‍ക്കു തൊണ്ടയിടറി. ആരും തകര്‍ക്കാതെ തന്നെ അതു തകര്‍ന്നിരിക്കുന്നു(മനുഷ്യപുത്രി).

ഗംഗ പതിതയാണ്. പാതാള വാഹിനിയാണ്.അവളുടെ പരിശുദ്ധി നശിച്ചല്ലോ?(പതിത)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :