അനുബന്ധ വാര്‍ത്തകള്‍
- ആശ്വാസം: മൊബൈൽ ഫോണുകൾക്കും ചാർജറുകൾക്കും വിലകുറയും
- കേരളത്തിലെ ആദ്യത്തെ സാംസങ് ഫോള്‍ഡ് 6 സ്വന്തമാക്കി മമ്മൂട്ടി
- 'നീ ചത്തു പോയാല്‍ അവള്‍ക്ക് ഇന്‍ഷുറന്‍സ് പോലും കിട്ടില്ല,പിഷാരടി ചീത്ത പറഞ്ഞു'; വിവാഹ ശേഷം വന്ന ഫോണ്‍കോളുകളെ കുറിച്ച് ധര്മ്മജന്
- എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം
- കാരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കി മകന്, പ്രകടനം ഫോണില്‍ പകര്‍ത്തി സൂര്യ
ഫോണില്‍ ചാര്‍ജ് നില്‍ക്കുന്നില്ലെ, ഇതൊക്കെയാണ് കാരണങ്ങള്‍
ഫോണിന്റെ ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോകുന്നുവെന്ന പരാതി ഏകദേശം ഫോണ്‍ ഉപഭോക്താക്കള്‍ക്കും ഉള്ളതാണ്. ഇത്തരത്തില്‍ ചാര്‍ജ് തീരാതിരിക്കാനും ബാറ്ററിയുടെ ആയുസ് നീട്ടാനും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഫോണിന്റെ ബ്രൈറ്റ്നസ് കുറയ്ക്കുകയെന്നത്. അല്ലെങ്കില്‍ ആട്ടോ-ബ്രൈറ്റ്നസ് ഇനേബിള്‍ ചെയ്താലും മതി. ഇത് ബാറ്ററിയുടെ ഉപഭോഗം കുറയ്ക്കും. മറ്റൊന്ന് background apps Disable ചെയ്യണം. power saving mode ആക്ടീവാക്കുക. മൊബൈല്‍ ഡേറ്റ ഉപയോഗിക്കുന്നതിലും നല്ലത് വൈഫൈ ഉപയോഗിക്കുന്നതാണ്. ഇത് കുറച്ച് ചാര്‍ജ് മാത്രമേ ചെലവാക്കു.
മറ്റൊന്ന് ലൊക്കേഷന്‍ ഓഫ് ചെയ്തിടണം. ഡാര്‍ക്ക് മോഡ് ഉപയോഗിക്കാം. സ്ക്രീന്‍ ടൈം ഔട്ട് ചെറുതാക്കുക. കൃത്യമായി സോഫ്റ്റ് വെയറും ആപ്പുകളും അപ്ഡേഷന് ചെയ്യുക. ബാറ്ററി ഒപ്റ്റിമൈസേഷന്‍ ഉപയോഗിക്കാം.