കേരളത്തിലെ ആദ്യത്തെ സാംസങ് ഫോള്‍ഡ് 6 സ്വന്തമാക്കി മമ്മൂട്ടി

mommootty
സിആര്‍ രവിചന്ദ്രന്‍| Last Updated: ശനി, 20 ജൂലൈ 2024 (16:24 IST)
mammootty
കേരളത്തിലെ ആദ്യത്തെ സാംസങ് ഫോള്‍ഡ് 6 സ്വന്തമാക്കി മമ്മൂട്ടി. മള്‍ട്ടി ബ്രാന്‍ഡ് ഫോണ്‍ സ്‌റ്റോറായ മൊബൈല്‍ കിങ്ങില്‍ നിന്നാണ് മമ്മൂട്ടി ഫോണ്‍ സ്വന്തമാക്കിയത്. സാംസങ്ങിന്റെ ഏറ്റവും പുതിയ എഐ ഫോണാണ് ഗാലക്‌സി സെറ്റ് ഫോള്‍ഡ് സിക്‌സ്. ഞെട്ടിപ്പിക്കുന്ന തരത്തില്‍ ഫോട്ടോകളും വിഡിയോകളും എടുക്കാന്‍ കഴിവുള്ള ട്രിപ്പിള്‍ ലെന്‍സ് പിന്‍ ക്യാമറ സംവിധാനമാണ് ഫോണിന്റെ പ്രധാന സവിശേഷത.

2 ജിബി റാം, 256ജിബി സ്റ്റോറേജ് എന്നിവയാണ് ഫോണിലുള്ളത്. 50എംപി മെയിന്‍ സെന്‍സര്‍ ക്യാമറ , 12എംപി അള്‍ട്രാവൈഡ് സെന്‍സര്‍, 10എംപി ടെലിഫോട്ടോ സെന്‍സര്‍ എന്നിവയുള്ള ട്രിപ്പിള്‍ ലെന്‍സ് പിന്‍ ക്യാമറ സിസ്റ്റവുമുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ഏലി 3 പ്രോസസറാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :