‘പിണറായിയുമായും ഇ പി ജയരാജനുമായും പി സി ജോര്‍ജ് ചര്‍ച്ച നടത്തി’ - ആരോപണത്തിലുറച്ച് പി ടി തോമസ്
PRO
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായും കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജനുമായും അധികാര ദല്ലാള്‍ നന്ദകുമാറുമായും പി സി ജോര്‍ജ് ചര്‍ച്ച നടത്തിയെന്ന പി ടി തോമസിന്‍റെ ആരോപണത്തിനെതിരെ ഇ പി ജയരാജന്‍ രംഗത്തെത്തി. ലക്കും ലഗാനുമില്ലാത്ത പി ടി തോമസിനെപ്പോലെയുള്ളവര്‍ പറയുന്ന അഭിപ്രായങ്ങളോട് മറുപടി പറയാന്‍ താനില്ലെന്ന് ജയരാജന്‍ പറഞ്ഞു.
ഇടുക്കി|
WEBDUNIA|
എന്തെങ്കിലും നിലവാരമുള്ളവര്‍ ആരോപണമുന്നയിച്ചാല്‍ മറുപടി പറയാം. പി ടി തോമസിനെപ്പോലെ ലക്കും ലഗാനുമില്ലാത്തവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല - ജയരാജന്‍ വ്യക്തമാക്കി.