‘പിണറായിയുമായും ഇ പി ജയരാജനുമായും പി സി ജോര്‍ജ് ചര്‍ച്ച നടത്തി’ - ആരോപണത്തിലുറച്ച് പി ടി തോമസ്
PRO
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അടുത്ത് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ട് പത്തുവര്‍ഷമായെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. താനും പിണറായിയും ഇ പി ജയരാജനും ദല്ലാള്‍ നന്ദകുമാറും കൂടിക്കാഴ്ച നടത്തിയെന്ന പി ടി തോമസിന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ജോര്‍ജ്.
മുഖ്യമന്ത്രിയോട് പറ്റിക്കൂടിനിന്ന് അദ്ദേഹത്തിന്‍റെ സംരക്ഷകന്‍ ചമയുകയാണ് പി ടി തോമസ്. മുഖ്യമന്ത്രിക്ക് അത് ദോഷം ചെയ്യും. ഇടുക്കിയിലെ കര്‍ഷകര്‍ക്കുവേണ്ടി വാദിക്കുന്ന എന്നോട് പി ടി തോമസിന് ശത്രുതയുണ്ട്. എന്നോടും ഉമ്മന്‍ചാണ്ടിയോടുമുള്ള ശത്രുത തീര്‍ക്കാനാണ് തോമസ് ഇപ്പോള്‍ ശ്രമിക്കുന്നത് - പി സി ജോര്‍ജ് പറഞ്ഞു.
ദല്ലാള്‍ നന്ദകുമാറിനെതിരെ താന്‍ നല്‍കിയ കേസിന് തുരങ്കം വയ്ക്കുന്നത് പി ടി തോമസും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ആരെങ്കിലും രാജിവയ്ക്കണമെങ്കില്‍ അത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
ഇടുക്കി|
WEBDUNIA|
അടുത്ത പേജില്‍ - ലക്കും ലഗാനുമില്ലാത്തവര്‍ക്ക് മറുപടിയില്ല: ഇ പി ജയരാജന്‍