‘പിണറായിയുമായും ഇ പി ജയരാജനുമായും പി സി ജോര്‍ജ് ചര്‍ച്ച നടത്തി’ - ആരോപണത്തിലുറച്ച് പി ടി തോമസ്

ഇടുക്കി| WEBDUNIA|
PRO
സി പി എമ്മുമായി നീക്കുപോക്കുണ്ടാക്കാന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ശ്രമിച്ചു എന്ന ഗുരുതര ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കോണ്‍ഗ്രസിന്‍റെ ഇടുക്കി എംപി പി ടി തോമസ്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായും കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജനുമായും അധികാര ദല്ലാള്‍ നന്ദകുമാറുമായും പി സി ജോര്‍ജ് ചര്‍ച്ച നടത്തിയെന്ന് പി ടി തോമസ് ആരോപിച്ചു.

പി സി ജോര്‍ജും പിണറായിയും ഇ പി ജയരാജനും ദല്ലാള്‍ നന്ദകുമാറും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതിന്‍റെ വിശദാംശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവരും. ദല്ലാള്‍ നന്ദകുമാറും പി സി ജോര്‍ജും ഒരു കാറില്‍ ഒരുമിച്ച് യാത്ര നടത്തി - പി ടി തോമസ് തന്‍റെ ആരോപണം ആവര്‍ത്തിച്ചു.

ചീഫ് വിപ്പ് സ്ഥാനത്തിരുന്നുകൊണ്ട് പി സി ജോര്‍ജ് നെറികേട് കാട്ടുകയാണ്. മുഖ്യമന്ത്രിക്കും മുന്നണിക്കും ജോര്‍ജ് അവമതിപ്പുണ്ടാക്കി. ജോര്‍ജിന്‍റെ പൂച്ച് ഇപ്പോള്‍ പുറത്തായിരിക്കുന്നു. ഉമ്മാക്കി കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ് അദ്ദേഹം. സര്‍ക്കാരിനെ സംരക്ഷിക്കേണ്ട ചീഫ് വിപ്പ് പ്രതിപക്ഷവുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണ്. ജോര്‍ജ് രാജിവയ്ക്കില്ലെന്ന് വ്യക്തമായതായും പി ടി തോമസ് പറഞ്ഞു.

അടുത്ത പേജില്‍ - പിണറായിയെ കണ്ടിട്ട് പത്ത് വര്‍ഷമായി: പി സി ജോര്‍ജ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :