‘ഡിജിപി സിപിഎമ്മുകാരനെ പോലെ സംസാരിക്കുന്നു’ അലക്‍സാണ്ടര്‍ ജേക്കബിനെതിരേ പ്രതിഷേധം ശക്തം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസ്‌ പ്രതികളുടെ ചട്ടലംഘനത്തെ ന്യായീകരിച്ച്‌ ഡിജിപി നടത്തിയ വാര്‍ത്താസമ്മേളനത്തിനെതിരേ വ്യാപക പ്രതിഷേധം. ഡിജിപി സിപിഎമ്മുകാരനെ പോലെ സംസാരിക്കുന്നതായി ആരോപിച്ചുകൊണ്ട്‌ വിവിധ പാര്‍ട്ടികള്‍ രംഗത്ത്‌ വന്നു. നിലവില്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ കെട്ടിച്ചമച്ചതാണോ എന്ന്‌ സംശയിക്കുന്നതായി ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഡിജിപിയെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തിരുത്തി‌. കേസിലെ പ്രധാനപ്രതി കെ മോഹനനുമായി ഭാര്യ ലതികയെ സംസാരിക്കാന്‍ അനുവദിച്ചത്‌ തെറ്റെന്ന്‌ തിരുവഞ്ചൂര്‍ പറഞ്ഞു. എന്നാല്‍ ഡിജിപിയുടെ വാര്‍ത്താസമ്മേളനത്തെ വിമര്‍ശിക്കാനില്ലെന്നും അദ്ദേഹവുമായി നേരിട്ട്‌ സംസാരിക്കൂമെന്നും ആഭ്യന്തരമന്ത്രി വ്യക്‌തമാക്കി. എംഎല്‍എ എന്ന നിലയില്‍ സംസ്‌ഥാനത്തെ 1,700 തടവുകാരെയും കാണാന്‍ ലതികയ്‌ക്ക് അര്‍ഹതയുണ്ടെന്ന്‌ വാര്‍ത്താ സമ്മേളനത്തില്‍ ഡിജിപി പറഞ്ഞിരുന്നു. ഇതിനെതിരേയാണ്‌ തിരുവഞ്ചൂര്‍ രംഗത്ത്‌ വന്നത്‌. പ്രതികള്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്ന റിപ്പോര്‍ട്ട്‌ പൂഴ്‌ത്തിയത്‌ ആരെന്ന്‌ അന്വേഷിക്കണം. റിപ്പോര്‍ട്ട്‌ ജൂണ്‍ 12 ന്‌ ജയില്‍ വകുപ്പിന്‌ കൈമാറിയതാണ്‌.

സിപിഎം പ്രതിനിധിയെ പോലെ ഡിജിപി സംസാരിക്കുന്നതായി ആര്‍എംപി നേതാവ്‌ കെകെ രമ ആരോപിച്ചു. പറയാനിരിക്കുന്ന കേസിന്റെ വിധി എങ്ങിനെ ഡിജിപിയ്‌ക്ക് പറയാനാകുമെന്ന്‌ രമ ചോദിച്ചു. ആഭ്യന്തരവകുപ്പ്‌ സിപിഎമ്മിന്റെ കങ്കാണിപ്പണി ചെയ്യുന്നതായും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ നട്ടെല്ലില്ലെന്നും ആര്‍എംപി പറഞ്ഞു. സിപിഎമ്മിന്റെ വക്കാലത്ത്‌ പിടിച്ചാണ്‌ ഡിജിപി സംസാരിക്കുന്നതെന്ന്‌ ബിജെപി ആരോപിച്ചു. ടിപി പ്രതികളുടെ കാര്യത്തില്‍ ഡിജിപിയ്‌ക്ക് എന്താണ്‌ ഇത്ര ദു:ഖമെന്നും ബിജെപി നേതൃത്വം ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :