കണ്ണൂരില്‍ തന്നെ മല്‍സരിക്കാന്‍ സന്നദ്ധനാണെന്ന് കെ സുധാകരന് എംപി. എംപിയുടെ വീട്ടില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് അഭിപ്രായം അറിയിച്ചത്. ലോക്സഭയിലേക്കു മല്‍സരിക്കാനില്ലെന്നായിരുന്നു ആദ്യനിലപാട്. കാസര്‍കോഡ് മല്‍സരിക്കാനുള്ള താല്പര്യമായിരുന്നു പിന്നീട്.
കാസര്‍കോഡ് കാസര്‍കോഡുകാര്‍ മാത്രം മല്‍സരിച്ചാല്‍ മതിയെന്നു കാസര്‍കോഡ് ഡിസിസി നിലപാടെടുത്തിരുന്നു. അതേസമയം, സുധാകരന് തന്നെ കണ്ണൂരില്‍ മല്സരിക്കണമെന്നാവശ്യപ്പെട്ടു കണ്ണൂര്‍ ഡിസിസി പ്രമേയവും പാസാക്കി. ഇതേത്തുടര്‍ന്നാണു വീണ്ടും കണ്ണൂരില്‍ത്തന്നെ നേതൃയോഗത്തില്‍ സുധാകരന് വ്യക്തമാക്കിയത്.
ഡിസിസിയുടെ ആഗ്രഹപ്രകാരം കണ്ണൂരില്‍ മല്‍സരിക്കാമെന്നു സുധാകരന് സമ്മതിച്ചതായി യോഗത്തിനു ശേഷം പ്രസിഡന്റ് കെ സുരേന്ദ്രന് പറഞ്ഞു. ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്ന ഏതു മണ്ഡലത്തിലും മല്‍സരിക്കുമെന്നായിരുന്നു മാധ്യമങ്ങളോടു സുധാകരന്റെ പ്രതികരണം.