കണ്ണൂരില്‍ എഎല്‍പി സ്കൂള്‍ വിദ്യാര്‍ഥിനികളെ അധ്യാപകന്‍ നിരന്തരം പീഡിപ്പിച്ചു

കണ്ണൂര്‍| WEBDUNIA|
PRO
PRO
കണ്ണൂര്‍ തളിപ്പറമ്പില്‍ എഎല്‍പി സ്കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഗോവിന്ദന്‍ നമ്പൂതിരിയെ ആണ് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സസ്പെന്‍ഡ് ചെയ്തത്. പീഡന വിവരം അറിഞ്ഞിട്ടും സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഹെല്‍പ് ഡെസ്കിലെ അധ്യാപികയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

തളിപ്പറമ്പ് പെരിന്തട്ട എഎല്‍പി സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥിനികളെയാണ് അധ്യാപകന്‍ പീഡിപ്പിച്ചത്. 47 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂള്‍ ആണിത്. വര്‍ഷങ്ങളായി അധ്യാപകന്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നു എന്നാണ് വിവരം. പീഡനവിവരം പുറത്തുപറയരുതെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഭയം മൂലം കുട്ടികള്‍ രക്ഷിതാക്കളോടും വിവരം പറഞ്ഞിരുന്നില്ല. ചില കൂട്ടുകാരികളോട് ഒരു വിദ്യാര്‍ഥിനി നടന്നസംഭവങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് അധ്യാപകന്റെ യഥാര്‍ഥ മുഖം പുറം‌ലോകം അറിഞ്ഞത്. വീട്ടില്‍ വിവരം പറഞ്ഞ ചില കുട്ടികളെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. സ്കൂളിലെ ഹെല്‍‌പ് ഡസ്കില്‍ നിന്നും കുട്ടികള്‍ക്ക് കാര്യമായ സഹായം ലഭിച്ചില്ല.

പീഡിപ്പിച്ച അധ്യാപകനെ പിന്തുണയ്ക്കുന്നതാണ് സ്കൂള്‍ മാനേജ്മെന്റിന്റെ പെരുമാറ്റം എന്ന് രക്ഷിതാക്കള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :