സുധാകരനെ തള്ളി മുരളീധരന്‍, അനുകൂലിച്ച് ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
PRO
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഒരു യാഥാര്‍ത്ഥ്യമാണെന്നും തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ ഗ്രൂപ്പുകള്‍ അനിവാര്യമാണെന്നുമുള്ള കെ സുധാകരന്‍ എം പിയുടെ വാക്കുകള്‍ ചില ഗ്രൂപ്പുകള്‍ക്കിടയില്‍ അഭിപ്രായഭിന്നതയ്ക്കും കാരണമാകുന്നു. സുധാകരനെ പൂര്‍ണമായും തള്ളിക്കളഞ്ഞ് കെ മുരളീധരന്‍ രംഗത്തെത്തിയപ്പോള്‍ സുധാകരനെ അനുകൂലിച്ച് രമേശ് കളത്തിലിറങ്ങി.

സോണിയാഗാന്ധിയാണ് കോണ്‍ഗ്രസിന്‍റെ അവസാനവാക്ക്. പാര്‍ട്ടിയിലെ എല്ലാവര്‍ക്കും ഇത് ബാധകമാണ് - മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിക്കെതിരെ സംസാരിച്ച് നടപടി വാങ്ങിയ അനുഭവം തനിക്കുണ്ടെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ഹൈക്കമാന്‍‌ഡിനെ ഒരിക്കലും തള്ളിപ്പറയുന്ന ആളല്ല കെ സുധാകരനെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സുധാകരന്‍റെ വാക്കുകളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് പ്രശ്നമായത്. പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും 2009ലെ വിജയം ഇത്തവണ ആവര്‍ത്തിക്കാന്‍ കഴിയുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ സംബന്ധിച്ച പ്രസ്താവനയില്‍ ഖേദപ്രകടനം നടത്തുമെന്ന് കെ സുധാകരന്‍ അറിയിച്ചു‍. പാര്‍ട്ടി അധ്യക്ഷ ഗാന്ധിയോടും കെപിസിസി അധ്യക്ഷന്‍ വി എം സുധീരനോടും പാര്‍ട്ടി വക്താവ് മുകുള്‍ വാസ്നിക്കിനോടും ഖേദപ്രകടനം നടത്തും.

തന്‍റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു. സുധീരന്‍റെ വാക്കുകള്‍ നല്ല ഉപദേശമായി കാണുന്നു. സുധീരന്‍റെ കീഴില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :