ഓയില്‍ ടാങ്കര്‍ മറിഞ്ഞു: ദുരന്തം ഒഴിവായി

കണ്ണൂര്‍| WEBDUNIA|
PRO
കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ഓയില്‍ ടാങ്കര്‍ മറിഞ്ഞെങ്കിലും ദുരന്തങ്ങള്‍ ഒഴിവായിക്കിട്ടിയ ആശ്വാസത്തിലാണു നാട്ടുകാരും പൊലീസും. വെള്ളിയാഴ്ച വെളുപ്പിനു മൂന്നു മണിക്കാണു പിണറായി ഡോക്ടര്‍ മുക്കില്‍ ടാങ്കര്‍ മറിഞ്ഞത്. മഹാരാഷ്ട്രയില്‍ നിന്ന് കൊച്ചിയിലേക്ക് ഓയില്‍ കയറ്റിക്കൊണ്ടു വന്ന ടാങ്കറാണു തലകീഴായി മറിഞ്ഞത്.

അടുത്തിടെ തകരാറിലായ ധര്‍മ്മടത്തെ മൊയ്തുപാലം ഇതുവരെ ഗതാഗതയോഗ്യമാക്കാത്തതിനാല്‍ കണ്ണൂരില്‍ നിന്നുള്ള വലിയ വാഹനങ്ങള്‍ മമ്പറം പിണറായി വഴിയാണു തലശേരിയിലേക്ക് എത്തുന്നത്. ഈ റോഡ് വളരെ വീതികുറഞ്ഞതായതിനാലും മറ്റും കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ പത്തോളം ലോറികള്‍ മറിഞ്ഞതായി നാട്ടുകാര്‍ പറയുന്നു.

മറിഞ്ഞ ടാങ്കറിലെ ഡ്റൈവറും ക്ലീനറും അപകടമില്ലാതെ ഓടി രക്ഷപ്പെട്ടു. വളപട്ടണത്തു നിന്നെത്തിയ ക്റെയിന്‍ മറിഞ്ഞ ടാങ്കര്‍ റോഡില്‍ നിന്നു മാറ്റിയതോടെ ഗതാഗത കുരുക്കിനു പരിഹാരമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :