ബംഗളൂരു|
JOYS JOY|
Last Modified ശനി, 7 മാര്‍ച്ച് 2015 (09:57 IST)
നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. ശനിയാഴ്ച രാവിലെയോടെ ആരോഗ്യനില കൂടുതല്‍ വഷളായതായി കാര്‍ത്തികേയനെ ചികിത്സിക്കുന്ന ഡോക്‌ടര്‍മാര്‍ അറിയിച്ചു. കരളിലെ അര്‍ബുദത്തിന് ബംഗളൂരു ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിലാണ് കാര്‍ത്തികേയന്‍.
റോബോട്ടിക് സഹായത്തോടെയുള്ള റേഡിയേഷന്‍ ചികിത്സ വെള്ളിയാഴ്ചയും നടന്നില്ല. കരളിലെ വിഷപദാര്‍ഥങ്ങള്‍ നീക്കാനുള്ള ഹെപ്പറ്റിക് ഡയാലിസിസ് തുടരുന്നുണ്ട്.
ആരോഗ്യ നിലയില്‍ പുരോഗതി വന്നാല്‍ മാത്രമേ സൈബര്‍ നൈഫ് റോബോട്ടിക് റേഡിയേഷന് വിധേയനാക്കാന്‍ കഴിയുകയുള്ളൂവെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഓങ്കോളജി വിഭാഗം വെന്‍റിലേറ്ററിലാണ് കാര്‍ത്തികേയന്‍.