പര്‍ദ്ദയിട്ട് വീട്ടിലെത്തിയവര്‍ യുവതിയെ ബലാത്സംഗം ചെയ്തു

ബംഗളൂരു| vishnu| Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (13:56 IST)
മുസ്ലീം സ്ത്രീകള്‍ പുറത്ത് പോകാറുള്ളപ്പോള്‍ ധരിക്കാറുള്ള വസ്ത്രമാണ് പര്‍ദ്ദ. ശരീരം മുഴുവനായും മറയ്ക്കുന്ന ഈ വസ്ത്രത്തിനെതിരെ പ്രതിഷേധിച്ചും അനുകൂലിച്ചും ഒരുപാട് ആളുകള്‍ രംഗത്തുണ്ട്. എന്നാല്‍ പര്‍ദ്ദ പീഡനത്തിന് മറയായി ഉപയോഗിച്ച വാര്‍ത്തയാണ് ബംഗളൂരുവില്‍ നിന്ന് വരുന്നത്. ബംഗളൂരുവിലെ ലാല്‍ബാഗിനടുത്താണ് സംഭവം. പര്‍ദയിട്ട് വീട്ടില്‍ അതിക്രമിച്ച് കയറിയ രണ്ട് പുരുഷന്മാര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞയാഴ്ച യുവതിയുടെ വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു അക്രമികള്‍ വീട്ടിലെത്തിയത്. ഗെയ്റ്റും മുന്‍വശത്തെ വാതിലും അടച്ചിരുന്നു എന്നാല്‍ പിന്‍വശത്തെ വാതില്‍ അടച്ചിരുന്നില്ല. ഈ വഴിയാണ് അക്രമികള്‍ അകത്തെത്തിയത്. പര്‍ദ്ദയിട്ടെത്തിയതിനാല്‍ യുവതിക്ക് ഇവരെ മനസിലായതുമില്ല. മാത്രമല്ല ഇരുവരും സ്ത്രീകളാണെന്ന് ധരിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും ചേര്‍ന്ന് യുവതിയെ വായില്‍ തുണി തിരുകിയ ശേഷം ബെഡ്‌റൂമില്‍ കൊണ്ടുപോയി കൈയ്യും കാലും കട്ടിലുമയി ബന്ധിക്കുകയായിരുന്നു.

അപ്പോളാണ് ഇവര്‍ പുരുഷന്മാരാണെന്ന് യുവതിക്ക് മനസിലായത്. എതിര്‍ക്കാന്‍ കഴിയാതിരുന്ന യുവതിയെ ഒരാള്‍ മാത്രമാണ് ബലാത്സംഗത്തിനിരയാക്കിയത്. മറ്റെയാള്‍ ഇയാളെ സഹായിക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച യുവതിയെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തത്രെ. ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിയ ഇളയ സഹോദരനാണ് യുവതിയെ അബോധാവസ്ഥയില്‍ മുറിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയെ ആശുപത്രിയിലാക്കി. അവിടെ നടന്ന വൈദ്യ പരിശോധനയിലാണ് യുവതി പീഡനത്തിരയായതെന്ന് മനസിലായത്.

തുടര്‍ന്ന് പൊലീസ് സംഭവത്തില്‍ കേസെടുത്തു. വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ബലാത്സംഗക്കുറ്റത്തിനുമാണ് കേസ്. യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തി നിരസിക്കപ്പെട്ട ആരെങ്കിലും ആയിരിക്കും ഇതിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. യുവതിയേയും വീട്ടീലെ കാര്യങ്ങളും നന്നായി അറിയാവുന്ന ആള്‍ക്കാരാണ് പീഡനം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സാധാരണ ഗതിയില്‍ ഇവരുടെ വീടിന്റെ പിന്‍‌വാതില്‍ അടയ്ക്കാറില്ല എന്ന് അറിയാവുന്ന ആരോ ആണിതിനു പിന്നില്‍ എന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നത് നഗരത്തില്‍ ആദ്യമായിട്ടാണ് എന്നാണ് പോലീസ് പറയുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ ...

'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ പൗരന്‍മാരെ ഇന്ത്യയില്‍ നിന്ന് പറഞ്ഞുവിടണോ?
നിലവില്‍ ഇന്ത്യയിലുള്ള എല്ലാ പാക്കിസ്ഥാന്‍ പൗരന്‍മാരുടെയും വീസ റദ്ദാക്കാന്‍ ...

വേണം തെളിവ്, നൂറ് ശതമാനം ഉറപ്പായാല്‍ പാക്കിസ്ഥാനു ഇരട്ടി ...

വേണം തെളിവ്, നൂറ് ശതമാനം ഉറപ്പായാല്‍ പാക്കിസ്ഥാനു ഇരട്ടി പ്രഹരം; കരുതലോടെ ഇന്ത്യ
പാക് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായ തെളിവു ലഭിച്ചശേഷമേ ഇന്ത്യ പ്രതികരിക്കൂ

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ...

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്
ഇന്‍കമിങ്ങ് ചാറ്റുകള്‍ ആപ്പിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ വിവര്‍ത്തനം ചെയ്യാന്‍ ...

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ ...

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്
പിഴ അടച്ചില്ലെങ്കില്‍ 6മാസം കൂടുതല്‍ തടവ് അനുഭവിക്കണം

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; ...

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി
കൊല്ലം കുന്നിക്കോട് സ്വദേശി സാഹിറയുടെ മകള്‍ സിയാനയെയാണ് തട്ടിക്കൊണ്ടുപോയത്.