സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു

ബംഗളൂരു| JOYS JOY| Last Updated: ശനി, 7 മാര്‍ച്ച് 2015 (11:13 IST)
സംസ്ഥാന നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. കരളിലെ അര്‍ബുദത്തിന് ബംഗളൂരു ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു. വന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഓങ്കോളജി വിഭാഗം വെന്‍റിലേറ്ററിലായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞിരുന്നത്‍.

കഴിഞ്ഞ മാസം 19ന് ആയിരുന്നു വിദഗ്‌ധ ചികിത്സയ്ക്കായി കാര്‍ത്തികേയനെ ബംഗളൂരു ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് റോബോട്ടിക് സഹായത്തോടെയുള്ള റേഡിയേഷന്‍ ചികിത്സ ആദ്യം നടത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി കെ സി ജോസഫും ബംഗളൂരുവില്‍ ആശുപത്രിയിലെത്തി കാര്‍ത്തികേയനെ കാണുകയും റെഡിയേഷന്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.

എന്നാല്‍, പിന്നീട് ആരോഗ്യനിലയില്‍ പുരോഗതി കാണിക്കാതിരുന്നതിനെ തുടര്‍ന്ന് റേഡിയേഷന്ന് ക്രമമായി നടത്താന്‍ കഴിഞ്ഞിരുന്നില്ല. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഓങ്കോളജി വിഭാഗം വെന്‍റിലേറ്ററിലായിരുന്നു കാര്‍ത്തികേയന്‍‍.

ദീര്‍ഘകാലം നിയമസഭാകക്ഷി ഉപനേതാവായിരുന്നു. മൃതദേഹം ഇന്നു തന്നെ ബംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കും. ആറുതവണ നിയമസഭാംഗമായിരുന്നു. വൈദ്യുതി, സാംസ്കാരികം, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്നു. 1995, 2001 ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :