തിരുവനന്തപുരം|
Last Modified ബുധന്‍, 6 ഓഗസ്റ്റ് 2014 (18:17 IST)
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി കുടുംബശ്രീ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഓഗസ്റ്റ് 12 നു തിരുവനന്തപുരത്തെത്തും. കുടുംബശ്രീയുടെ പതിനാറാം ജില്ലാ വാര്‍ഷിക ഉദ്ഘാടനം നിര്‍വഹിക്കവേ മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചതാണിത്.
കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിത നിലവാരത്തില്‍ ഉണ്ടായ മാറ്റം അത്ഭുതാവഹമാണെന്നും സ്ത്രീകളുടെ സാമൂഹിക പുരോഗതിയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പ്രസ്ഥാനമാണു കുടുംബശ്രീ എന്നും അദ്ദേഹം പറഞ്ഞു.
സോണിയാ ഗാന്ധിയുടെ സന്ദര്‍ശനം പ്രമാണിച്ചുള്ള മറ്റു വിവരങ്ങളൊന്നും അറിവായിട്ടില്ല.