ഞാനും പുസ്തകമെഴുതും, രാജീവിന്റെ മരണത്തേക്കാള്‍ വലിയ വേദനയില്ല: സോണിയ

ന്യുഡല്‍ഹി;| Last Updated: വ്യാഴം, 31 ജൂലൈ 2014 (15:17 IST)
നട്‌വര്‍ സിംഗിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.സത്യം ലോകത്തെ അറിയിക്കുവാനായി താനും പുസ്തകമെഴുതുമെന്നാണ്
നട്‌വറിന്റെ വെളിപ്പെടുത്തലുകളെപ്പറ്റി സോണിയ പ്രതികരിച്ചിരിക്കുന്നത്.ആളുകള്‍ തന്നെപ്പറ്റി പറയുന്നത്
തന്നെ ബാധിക്കുന്നില്ലെന്നും പുസ്തകമെഴുതുന്നതിനെപ്പറ്റി ഗൌരവമായി ചിന്തിക്കുകയാണെന്നും സോണിയ പറഞ്ഞു. ഭര്‍തൃമാതാവും ഭര്‍ത്താവും കൊല്ലപ്പെടുന്നത് കണ്ട തന്നെ ഇത്തരം ആരോപണങ്ങള്‍ തന്നെ വേദനിപ്പിക്കില്ല സോണിയ കൂട്ടിചേര്‍ത്തു.

നേരത്തെ ഒരു സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തില്‍ സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിനെ രാഹുല്‍ ഗാന്ധി ശക്തമായി എതിര്‍ത്തിരുന്നന്നും പ്രധാനമന്ത്രി കാര്യാലയത്തിലെ
പ്രധാനപ്പെട്ട സര്‍ക്കാര്‍ ഫയലുകള്‍ ഉദ്യോഗസ്ഥര്‍ സോണിയയുടെ അടുത്തെത്തിച്ചിരുന്നുവെന്നന്നും
നട്‌വര്‍ സിംഗ് പറഞ്ഞിരുന്നു.

എന്നാല്‍ നട്‌വര്‍ സിംഗ് തന്റെ
ആത്മകഥയായ ‘വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ് ആന്‍ ഓട്ടോബയോഗ്രഫി‘ യ്ക്ക് പ്രചാരം ലഭിക്കുന്നതിനായി നടത്തുന്ന വിലകുറഞ്ഞ തന്ത്രമാണെന്നാണ് കോണ്‍ഗ്രസ് വക്താക്കള്‍ വെളിപ്പെടുത്തലുകളെപ്പറ്റി പ്രതികരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :