കൊച്ചി:|
Last Updated:
വ്യാഴം, 31 ജൂലൈ 2014 (11:18 IST)
കൊച്ചി ബ്ലാക്ക് മെയില്‍ കേസില്‍ കൂടുതല്‍
തെളിവെടുക്കുന്നതിനായി ജയചന്ദ്രനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.എംഎല്‍എ ഹോസ്റ്റല്‍, ജയചന്ദ്രന്റെ കൈതമുക്കിലെ വീട് എന്നിവിടങ്ങളിലാണ് കൂടുതല്‍
തെളിവെടുപ്പുകള്‍ നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് ജയചന്ദ്രനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരിക്കുന്നത്.
ഇയാളുടെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ രേഖകള്‍ക്കായി പൊലീസ്
തിരച്ചില്‍ നടത്തും.നേരത്തെ
ജയചന്ദ്രന്റെ
ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്ത് കൂടുതല്‍ പരിശോധന നടത്തണമെന്ന അന്വേഷണസംഘത്തിന്റെ അപേക്ഷയെത്തുടര്‍ന്ന് കഴിഞ്ഞദിവസം ജയചന്ദ്രനെ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു.വിവാദമായ കൊച്ചി ബ്‌ളാക്ക്‌മെയിലിംഗ് കേസിലെ
അഞ്ചാംപ്രതിയാണ് ജയചന്ദ്രന്‍.