‘സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് രാഹുല്‍ എതിര്‍ത്തു‘ നട്‌വര്‍ സിംഗ്

ന്യൂഡല്‍ഹി| Last Updated: വ്യാഴം, 31 ജൂലൈ 2014 (09:42 IST)



സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിനെ രാഹുല്‍ ഗാന്ധി എതിര്‍ത്തിരുന്നതായി മുന്‍ വിദേശകാര്യ മന്ത്രി നട്‌വര്‍ സിംഗ്.ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്
നട്‌വര്‍ സിംഗ് വെളിപ്പെടുത്തലുകള്‍ നടത്തിയത്.

തന്റെ അച്ഛന്‍ കൊല്ലപ്പെട്ടതുപോലെ തന്റെ അമ്മയും വധിക്കപ്പെടരുതെന്ന് രാഹുല്‍ ആഗ്രഹിച്ചിരുന്നു .മകന്‍ എന്ന നിലയില്‍ രാഹുലിന് ഞാന്‍ മുഴുവന്‍ മാര്‍ക്കും നല്‍കുന്നു നടവര്‍ പറഞ്ഞു.പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വയ്ക്കാന്‍ രാഹുല്‍ സോണിയയ്ക്ക് 24 മണിക്കൂര്‍ സമയ പരിധി നല്‍കിയിരുന്നെന്നും നട്‌വര്‍ സിംഗ് പറയുന്നു.സോണിയയുടെ പ്രധാനമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചയില്‍ താനും മന്‍മോഹന്‍ സിംഗും ഗാന്ധി കുടുംബ സുഹൃത്ത് സുമന്‍ ദുബെയും പ്രിയങ്കാ ഗാന്ധിയുമാണ് പങ്കെടുത്തതെന്നും രാഹുലിന്റെ തീരുമാനത്തെപ്പറ്റി തങ്ങളെയറിയിച്ചത് പ്രിയങ്കയാണെന്നും അഭിമുഖത്തില്‍ നട്‌വര്‍ സിംഗ് പറഞ്ഞു.

പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയായ ‘വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ് ആന്‍ ഓട്ടോബയോഗ്രഫി‘ യില്‍ നിന്നും ഇക്കാര്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയും മകള്‍ പ്രിയങ്കയും കഴിഞ്ഞ മേയ് 7ന് തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും നട്‌വര്‍ സിംഗ് പറഞ്ഞു.

പ്രധാനമന്ത്രി കാര്യാലയത്തിലെ ഉദ്യോഗസ്ഥനായ പുലോക് ചാറ്റര്‍ജി
പ്രധാനപ്പെട്ട സര്‍ക്കാര്‍ ഫയലുകള്‍ സോണിയയുടെ അടുത്തെത്തിച്ചിരുന്നുവെന്നും സോണിയയ്ക്ക് കോണ്‍ഗ്രസിനുമേല്‍ നെഹ്രുവിനും ഇന്ദിര ഗാന്ധിക്കുമുണ്ടായിരുന്നതിനേക്കാള്‍ സ്വാധീനമുണ്ടെന്നും പാര്‍ട്ടിയിലെ അവസാന വാക്കാണ് സോണിയ ഗാന്ധിയെന്നും നട്‌വര്‍ സിംഗ് പറയുന്നു.ഉള്‍വിളി ലഭിച്ചതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വയ്ക്കുന്നതെന്നാണ് നേരത്തെ സോണിയ ഗാന്ധി പറഞ്ഞിരുന്നത്.

എന്നാല്‍ തന്റെ ആത്മകഥ വില്കാനുള്ള വിലകുറഞ്ഞ തന്ത്രമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ നട് വര്‍ സിംഗിന്റെ പരാമര്‍ശങ്ങളെപ്പറ്റി പറഞ്ഞു






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

Gokulam Gopalan: ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും; ...

Gokulam Gopalan: ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും; ഇ.ഡി വിടുന്നില്ല!
നേരത്തെ രണ്ട് തവണ ഗോകുലം ഗോപാലനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ...

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ...

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു ...

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 കുട്ടികള്‍
കേരള പോലീസിന്റെ ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 ...

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ ...

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍
വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം. രണ്ടുപേരും ഒരു സ്ഥലത്ത് ...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച ...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവങ്ങളില്‍ കര്‍ശന നടപടിയെന്ന് ...