സൂര്യനെല്ലിക്കേസില്‍ അപ്പീല്‍ ഹര്‍ജിയില്‍ വാദം തുടങ്ങി

കൊച്ചി| WEBDUNIA|
PRO
സൂര്യനെല്ലി കേസില്‍ അപ്പീല്‍ ഹര്‍ജിയില്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ വാദം തുടങ്ങി. ജസ്റ്റിസുമാരായ കെ ടി ശങ്കരന്‍, എം എല്‍ ജോസഫ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ്‌ അപ്പീല്‍ പരിഗണിച്ചത്.

അതേ സമയം സാക്ഷി മൊഴികള്‍ ലഭിക്കാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും അതിനാല്‍ ഹര്‍ജി ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ചത് കോടതി തള്ളിക്കളഞ്ഞു. ഇതിനു പ്രധാന കാരണം ജൂലൈ 31ന്‌ മുമ്പ് അപ്പീല്‍ തീര്‍പ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശമാണുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ആകെ 33 പ്രതികളുടെ അപ്പീലാണ്‌ പരിഗണിച്ചിരിക്കുന്നത്. മുഖ്യപ്രതികളില്‍ ഒരാളായ ധര്‍മ്മരാജനു വേണ്ടി അഡ്വ. ജോര്‍ജ്ജ് കുട്ടി ഹാജരാ‍യപ്പോള്‍ സര്‍ക്കാരിനു വേണ്ടി ഡി.ജി.പി ആസിഫ് അലിയും ഹാജരായി.

കേസില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ഹര്‍ജ്ജി ബുധനാഴ്ച ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :