രാജാക്കാട് അപകടം: അവസാന സെമസ്റ്റര്‍ എന്‍‌ജിനിയറിംഗ് പരീക്ഷ മാറ്റിവച്ചു

കൊച്ചി: | WEBDUNIA|
PRO
PRO
രാജാക്കാട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ എന്‍‌ജിനിയറിംഗ് പരീക്ഷ മാറ്റി വച്ചു. കൊച്ചി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ ഒന്നിന് തുടങ്ങാനിരുന്ന പരീക്ഷയാണ് മാറ്റി വച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ക്ക് ഇതു ബാധകമല്ല.

കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരുവനന്തപുരം വെള്ളനാട് വിക്രം സാരാഭായ് കോളേജിലെ അവസാന വര്‍ഷ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടത്‍. അപകടത്തില്‍ ഏട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികളില്‍ പലരും ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റി വയ്ക്കാന്‍ തീരുമാനമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :