സൂര്യനെല്ലി കേസ്: പി ജെ കുര്യന് കോടതി നോട്ടീസ്

തൊടുപുഴ| WEBDUNIA|
PRO
PRO
സൂര്യനെല്ലി കേസില്‍ പി ജെ കുര്യന് ജില്ലാ സെഷന്‍സ്‌ കോടതി നോട്ടീസ്‌ അയച്ചു. കേസില്‍ പി ജെ കുര്യനെ പ്രതിചേര്‍ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ്‌ നോട്ടീസ്‌. സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കുര്യനെ താനാണ്‌ കുമളിയിലെത്തിച്ചതെന്ന ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പി ജെ കുര്യനെതിരെ ഗൂഢാലോചനക്കുറ്റത്തിന്‌ കേസ്‌ എടുക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ സ്വകാര്യ ഹര്‍ജി പീരുമേട്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതി തള്ളിയിരുന്നു.

ഇതിനെ ചോദ്യം ചെയ്താണ്‌ തൊടുപുഴ സെഷന്‍സ്‌ കോടതിയെ പെണ്‍കുട്ടി സമീപിച്ചത്‌.അവധിക്ക്‌ ശേഷം മെയ്‌ 29 ന്‌ കോടതി കേസ്‌ പരിഗണിക്കും. പൂജപ്പുര ജയിലില്‍ കഴിയുന്ന ധര്‍മരാജനെ അന്ന്‌ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

അതിനിടെ കേസില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നതില്‍ന്ന്‌ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷനെ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

ഏപ്രില്‍ ഒന്നിനു മുന്‍പ്‌ വിശദീകരണം നല്‍കാനാണ്‌ അഡ്വക്കേറ്റ്‌ ജനറലിനോടു കോടതി നിര്‍ദേശിച്ചിരിക്കുന്നത്‌. അഡ്വ സുരേഷ്ബാബു തോമസ്‌, അഡ്വ സി എസ്‌ അജയന്‍ എന്നിവരെ സ്പെഷ്യല്‍ പ്രോസിക്യുട്ടര്‍മാരായി നിയമിക്കണമെന്നാണ്‌ പെണ്‍കുട്ടിയുടെ ആവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :