തിരുവനന്തപുരം|
WEBDUNIA|
Last Modified വ്യാഴം, 28 മാര്‍ച്ച് 2013 (13:29 IST)
ടൂറിസം മേഖലയ്ക്ക് ഏറെ ഗുണപ്രദമാകുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സീ-പ്ലെയിന്‍ പദ്ധതിക്ക് ഏപ്രില്‍ മാസത്തോടെ തുടക്കമാകുമെന്ന് ടൂറിസം മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ എറണാകുളം ബോള്‍ഗാട്ടി, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലാകും പദ്ധതി ആരംഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ല ടൂറിസം പ്രമോഷന്‍ കൗസില്‍ ഓഫീസിനോട് ചേര്‍ന്ന് ആരംഭിച്ച സംസ്ഥാനത്തെ ആദ്യ സന്ദര്‍ശക സേവന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഫെസിലിറ്റേഷന്‍ സെന്ററിലൂടെ ടൂറിസം സേവനങ്ങള്‍ ഒരുകുടക്കീഴില്‍ ലഭ്യമാകുന്നതോടെ സഞ്ചാരികള്‍ക്ക് ഏറെ സൗകര്യമുള്ള ഇടമായി കൊച്ചി മാറും. സീ-പ്ലെയിന്‍ പദ്ധതി നിലവില്‍ വരുതോടെ പുതുതായി ആരംഭിച്ച ഫെസിലിറ്റേഷന്‍ സെന്ററില്‍ ബുക്കിംഗ് സൗകര്യമൊരുക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വ്യവസായ തലസ്ഥാനമായ എറണാകുളം കേരളത്തിന്റെ ടൂറിസം തലസ്ഥാനം കൂടിയാവുകയാണ്. അത്‌കൊണ്ട് പ്രധാന്യമാണ് എറണാകുളത്തിന് സര്‍ക്കാര്‍ നല്കുത്. ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച ദര്‍ബാര്‍ഹാള്‍ മൈതാനിയുടെ പുതുക്കിയ വാടക കുറയ്ക്കണമെ ആവശ്യം ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൈതൃകം നിലനിര്‍ത്തിയുള്ള ടൂറിസം വികസനമാണ് നാടിന് ആവശ്യമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരു കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസ് പറഞ്ഞു. കേരളത്തിന്റെ ടൂറിസം കവാടമായ കൊച്ചിയുടെ വികസനത്തിന് വില്ലിംഗട ഐലന്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ 26 കോടിയോളം രൂപ ചെലഴിച്ച് നടപ്പാതയും മറ്റു സൗകര്യങ്ങളുമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മാത്രമായി പ്രവര്‍ത്തിച്ചിരുന്ന ജില്ല ടൂറിസം പ്രമോഷന്‍ കൗസില്‍ ഓഫിസാണു 35 ലക്ഷം രൂപ ചെലവില്‍ പുതിയ സേവനങ്ങള്‍ സഞ്ചാരികള്‍ക്ക് നല്കുന്നത്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും സെന്ററിന്റെ സേവനം സൗജന്യമായി ലഭിക്കും. ഫെസിലിറ്റേഷന്‍ സെന്ററില്‍ വിദേശനാണയ വിനിമയം, റയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍, എടിഎം, കേരളത്തിനുള്ളിലും പുറത്തേക്കുമുള്ള ടൂര്‍ പാക്കേജുകള്‍, യാത്രാ - താമസ സൗകര്യം, വീസ സൗകര്യം, വൈ ഫൈ ഇന്റര്‍നെറ്റ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്കു വിശ്വസനീയമായ സേവനങ്ങള്‍ ലഭ്യമാക്കുതിനോടൊപ്പം ടൂറിസം മേഖലയിലെ നിക്ഷേപകരെ സഹായിക്കുകയെ ലക്ഷ്യവുമാണ് ഇതിലൂടെ ലക്ഷ്യമിടുത്. കൊച്ചിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി പ്രത്യേക മിനിപാക്കേജും കേന്ദ്രത്തിലൂടെ ലഭ്യമാക്കുന്നുണ്ട്. കെടിഡിസി, തെന്മല ഇക്കോ ടൂറിസം പ്രമോഷന്‍ ബോര്‍ഡ്, കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, കേരള സ്‌റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങളുമായി ടൂര്‍ പാക്കേജുകള്‍ക്ക് ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.