ജാതിമത ഭേദങ്ങളില്ലാതെ ജനങ്ങള്‍ ഒരുമിക്കുന്നത്‌ മദ്യക്കടകള്‍ക്കു മുന്നില്‍: യേശുദാസ്

കൊച്ചി| WEBDUNIA|
PRO
PRO
ജാതി,മതഭേദമില്ലാതെ ജനങ്ങളെ ഇപ്പോള്‍ ഒരുമിച്ചു കാണാന്‍ കഴിയുന്നത്‌ മദ്യക്കടകള്‍ക്കു മുന്നിലാണെന്ന്‌ ഗായകന്‍ ഡോ കെ ജെ യേശുദാസ്‌. ജീവന്‍ രക്ഷാ ചാരിറ്റി ആന്റ്‌ സര്‍വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മരുന്നു വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം,

തെറ്റായ ഭക്ഷണക്രമം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ ജനങ്ങള്‍ അതിവേഗം രോഗികളായി മാറുകയാണ്‌. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനാല്‍ വളരെ ഇഷ്ടപ്പെട്ട ഭക്ഷണം പോലും താന്‍ ഒഴിവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി കേന്ദ്രമായി, കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ രോഗികള്‍ക്ക്‌ സൗജന്യ മരുന്നുവിതരണം നടത്തു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :