സരിതയുടെ മൊഴി ഉടന്‍ രേഖപ്പെടുത്താന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

കൊച്ചി| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയുടെ മൊഴി ഉടന്‍ രേഖപ്പെടുത്താന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. പൊലീസിനോടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. സരിതയെ മൂവാറ്റുപുഴ കോടതിയില്‍ ഉടന്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. പരാതി എഴുതി നല്‍കുന്നത് പ്രതിയുടെ അവകാശമാണെന്നും കോടതി നിരീക്ഷിച്ചു. സരിതയ്ക്ക് അഭിഭാഷകനെ കാണാന്‍ അവസരം ഒരുക്കണം. കോടതി വീണ്ടും ഉച്ചയ്ക്ക് 1.45ന് ചേരുമ്പോള്‍ നിലപാട് അറിയിക്കണമെന്നും ജസ്റ്റിസ് സതീശ് ചന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേസമയം മൊഴി രേഖപ്പെടുത്താന്‍ തടസം നിന്നിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസിഫലി വ്യക്തമാക്കി. സരിതയെ ഇനി കസ്റ്റഡിയില്‍ ആവശ്യമില്ല. കസ്റ്റഡി മന:പ്പൂര്‍വമായിരുന്നില്ല. സരിതയുടെ കസ്റ്റഡി അവസാനിപ്പിച്ച് കോടതിയില്‍ ഹാജരാക്കുന്നതിലും മൊഴി രേഖപ്പെടുത്താന്‍ അവസരം ഒരുക്കുന്നതിലും തടസമൊന്നുമില്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു.

കോടതി ചേരുന്നതിനു മുന്‍പ് ഡിജിപി ആസിഫലി ജസ്റ്റിസ് സതീശ് ചന്ദ്രനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച പത്ത് മിനിറ്റ് നീണ്ടുനിന്നു. എഡിജിപി എ ഹേമചന്ദ്രനും ഹൈക്കോടതിയിലെത്തി ആസിഫലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സോളാര്‍ കേസില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പരാമര്‍ശങ്ങളാണ് ഇന്നലെ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലുമേനോന്റെ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് സതീശ് ചന്ദ്രന്റെ ബെഞ്ച് പരാമര്‍ശങ്ങള്‍ നടത്തിയത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :