കനിമൊഴി സോണിയാ ഗാന്ധിയെ നന്ദി അറിയിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
രാജ്യസഭാ എം‌പിയായി തെരഞ്ഞെടുക്കപ്പെട്ട കനിമൊഴി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസിന്റെ പിന്തുണയോടെ കഴിഞ്ഞ ദിവസമാണ് കനിമൊഴി തമിഴ്നാട്ടില്‍ നിന്നും വിജയിച്ചത്.

കോണ്‍ഗ്രസ് നല്‍കിയ പിന്തുണക്ക് നന്ദി അറിയിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന ഡി‌എംകെ നേതാവ് ടിആര്‍ ബാലു കനിമൊഴിക്കൊപ്പം ഉണ്ടായിരുന്നു.

തമിഴ്നാട്ടില്‍ ഒഴിവ് വന്ന ആറ് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് കനിമൊഴി മത്സരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :