സരിത നിരപരാധി, ജീവന് ഭീഷണിയുണ്ട്, ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സരിതയുടെ അമ്മ

PRO
കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒരു തടവറയില്‍ എന്നപോലെയാണ് സരിത ജീവിക്കുന്നത്. ഒരു മുറിയില്‍ ബിജു രാധാകൃഷ്ണന്‍ സരിതയെ അടച്ചിട്ടിരിക്കുകയായിരുന്നു. അവള്‍ ആഹാരം പോലും കഴിക്കുന്നുണ്ടായിരുന്നോ എന്നറിയില്ല. എന്നും രാവിലെ ഒരു കാര്‍ കൊണ്ടുവന്ന് അവളെ കയറ്റിക്കൊണ്ടുപോകും. അയാളുടെ കമ്പനിയുടെ മാര്‍ക്കറ്റിംഗ് ആയിരുന്നു അവളുടെ ജോലി. ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് അവള്‍ അയാ‍ള്‍ പറഞ്ഞത് അനുസരിച്ചുകൊണ്ടിരുന്നത്.

തിരുവനന്തപുരം| WEBDUNIA|
വൈകുന്നേരം ആകുമ്പോള്‍ ബിജു രാധാകൃഷ്ണന്‍ സരിതയെ മര്‍ദ്ദിക്കുമായിരുന്നു. പൂട്ടിയിടും. തുടര്‍ച്ചയായി അവള്‍ക്ക് ഓരോ ജോലികള്‍ ഏല്‍പ്പിച്ചുകൊടുക്കും. അത് കൃത്യമായി ചെയ്തില്ലെങ്കില്‍ വീണ്ടും മര്‍ദ്ദനം. കഴിഞ്ഞ ഒരു വര്‍ഷമായി അയാള്‍ വീട്ടില്‍ വരാറില്ല. അപ്പോള്‍ മാത്രമാണ് അവള്‍ക്ക് ഇത്തിരി ആശ്വാസം ലഭിച്ചിട്ടുള്ളത് - സരിത എസ് നായരുടെ അമ്മ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :