നിര്‍ണ്ണായക യുഡി‌എഫ് യോഗം തുടങ്ങി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച പൊട്ടിത്തെറികള്‍ക്കിടെ നിര്‍ണ്ണായക യുഡിഎഫ് സംസ്ഥാന നേതൃയോഗം ഇന്ന്. യോഗം തിരുവനന്തപുരത്ത് തുടങ്ങി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് യോഗം നടക്കുന്നത്.

ഉപമുഖ്യമന്ത്രിപദം കോണ്‍ഗ്രസ് ഏറ്റടുക്കുന്ന കാര്യത്തില്‍ മുസ്ലിം ലീഗിന് കടുത്ത എതിര്‍പ്പാണ്. പാര്‍ട്ടി നേതാക്കള്‍ അത് ബുധനാഴ്ച പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഉപമുഖ്യമന്ത്രിപദത്തിന് ലീഗ് അവകാശവാദം ഉന്നയിക്കാനിടയുണ്ട്.

കെ ബി ഗണേഷ് കുമാറിന് വീണ്ടും മന്ത്രിസ്ഥാനം നല്‍കണമെന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ കത്തും യുഡിഎഫ് യോഗം പരിഗണിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :