സരിത നിരപരാധി, ജീവന് ഭീഷണിയുണ്ട്, ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സരിതയുടെ അമ്മ

PRO
ബിജു രാധാകൃഷ്ണനെ സരിത വിവാഹം കഴിച്ചിട്ടില്ലെന്ന് സരിതയുടെ അമ്മ ഇന്ദിര ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തി. സരിത ആദ്യം ഒരു വിവാഹം കഴിച്ചതാണ്. ആ ബന്ധം തകര്‍ന്നു. അനാവശ്യമായ ചില കാര്യങ്ങള്‍ പറഞ്ഞുപരത്തി ആ ബന്ധം തകര്‍ക്കുകയായിരുന്നു. അങ്ങനെ നാട്ടിലും വീട്ടിലും അവള്‍ ഒറ്റപ്പെട്ടു. ഞങ്ങളുടെ ബന്ധുക്കളെല്ലാം ഞങ്ങളെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. രണ്ട് തവണ സ്ലീപ്പിംഗ് പില്‍‌സ് കഴിച്ച് ആത്മഹത്യയ്ക്ക് സരിത ശ്രമിച്ചിട്ടുണ്ട്.

ബിജു രാധാകൃഷ്ണന്‍ വേറെ ഭാര്യയും കുട്ടികളും ഉള്ളയാളാണ്. അത് മനസിലാക്കിയപ്പോള്‍ ആ സ്ത്രീയെയും കുട്ടികളെയും വിളിച്ചുവരുത്തി ബിജു രാധാകൃഷ്ണനൊപ്പം വിട്ടയാളാണ് സരിത. എന്നാല്‍ പിന്നീട് അറിയുന്നത് ആ സ്ത്രീ മരിച്ചു എന്നാണ്. അത് കൊലപാതകമായിരുന്നു എന്നൊക്കെ ഇപ്പോള്‍ കേള്‍ക്കുന്നു.

തിരുവനന്തപുരം| WEBDUNIA|
അടുത്ത പേജില്‍ - സരിത തടവറയിലായിരുന്നു, ആഹാരം പോലും കിട്ടാതെ...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :